“നീ അപരനാര്….
ഈ ചെറിയ ദ്വീപിൽ”
എന്നു തുടങ്ങുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലിരചിച്ച്
വർക്കി ഈണമിട്ട് നാരായണി ഗോപൻ ആലപിച്ച ഈ ഗാനം ഇപ്പോൾ നവ മാധ്യമങ്ങളിൽ ഏറെ പോപ്പുലറായിരിക്കുകയാണ്.
നായികയായ പ്രിയംവദയാണ് ഈ ഗാന രംഗത്തിൽ അഭിനയിക്കുന്നത്. തൊട്ടപ്പൻ കിസ്മത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് .കെ .ബാവാ ക്കട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്.
ഏറെ ഇടവേളക്കുശേഷം രഘുനാഫ് പലേരി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യം അർഹിക്കുന്നു.
താൻ താമസിക്കുന്ന വീടിനെ ചുറ്റിപ്പറ്റിയുള്ളയില സംശയങ്ങളാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.
പുതു തലമുറയിലെ ഏറ്റ ശ്രദ്ധേയനായ ഹക്കിം ഷായാണ് ഈ ചിത്രത്തിലെ നായകൻ.
പൂർണ്ണിമ ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷമ്മി തിലകൻ’ വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ഭാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ്.വി.തോമസ്, ഉണ്ണിരാജാ, ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഒരു കട്ടിലിനേയും ഒരു മുറിയേയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ പശ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഛായാഗ്രഹണം – എൽദോസ് ജോർജ്
എഡിറ്റിംഗ് – മനോജ്
കലാസംവിധാനം -അരുൺ ജോസ്.
സംഗീതം – പശ്ചാത്തല സംഗീതം – വർക്കി – അങ്കിത് മേനോൻ.
പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ- അരുൺ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉണ്ണി .സി, എം.കെ.രജിലേഷ്.
എക്സിക്യട്ടീവ് പ്രൊഡ്യൂസർ – ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്.
സപ്തത രംഗ് ക്രിയേഷൻസ് – വിക്രമാദിത്യൻ ഫിലിംസിൻ്റെ ബാനറുകളിൽ ഒ.പി.ഉണ്ണികൃഷ്ഷ്ണൻ, അലക്സ് വളളക്കാലിൽ, സമീർ ചെമ്പയിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പി.എസ്പ്രേമാനന്ദൻ, പി. എസ്. ജയഗോപാൽ, മധു പള്ളിയാനാ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ഷാജി നാഥൻ.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…