Entertainment

“നേര്” മൂന്നാമത് പോസ്റ്റർ പ്രകാശനം ചെയ്തു

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന “നേര്” എന്ന ചിത്രത്തിൻ്റെ മൂന്നാമത് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു.

കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹൻലാലിൻ്റേതു മാത്രമായിരുന്നു വെങ്കിൽ ഇക്കുറി മോഹൻലാൽ, പ്രിയാമണി, അനശ്വരാരാജൻ എന്നിവരുടെ പടം സഹിതമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളാണിവർ.

നിയമയുദ്ധത്തിൻ്റെ പശ്ചാത്തലത്തിലൂടെ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലും പ്രിയാമണിയും അഭിഭാഷകരായിട്ടാണെത്തുന്നത്.

ഒരു കേസ്സിൻ്റെ നീതിക്കായി ഇരുവശത്തും അണിനിരന്ന് അവർ തങ്ങളുടെ വാദഗതികളെ അക്കമിട്ട് നിരത്തുമ്പോൾ കോടതി നിയമയുദ്ധത്തിൻ്റെ പോർക്കളമായി മാറുകയാണ്.

ഒരു പക്ഷെ സമീപകാലത്തെ ഏറ്റം മികച്ച കോർട്ട് റൂം ഡ്രാമയായിരിക്കും ഈ ചിത്രം.

പ്രേക്ഷകരുടെ ഇടയിൽ ഏറെ വേരോട്ടമുള്ള ഒരു യുവനടിയാണ് അനശ്വരാ രാജൻ:

തണ്ണീർമത്തനിലൂടെ തിളങ്ങിയ ഈ നടി ഇന്ന് സഹ്യനുമപ്പുറം തൻ്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ നിയമയുദ്ധം തെളിയിക്കപ്പെടുന്നത് ഏതു കേസ്സാണ്.?

പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേറ്റിക്കൊണ്ടാണ് ഈ കോടതിച്ചിത്രംജീത്തു ജോസഫ് സമ്മാനിക്കുന്നത്.

വർണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ ഒരു ലീഗൽ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

കോടതി രംഗങൾ നിരവധി കണ്ടിട്ടുണ്ടങ്കിലും ഈ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിച്ചിരിക്കും.

ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന താരങ്ങളാണ്.’ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം. സതീഷ് ക്കുറുപ്പ് –

എഡിറ്റിംഗ്‌ – വി.എസ്.വിനായക് ‘

കലാസംവിധാനം – ബോബൻ,

കോസ്സ്യും – ഡിസൈൻ ലൈന്റാ ജീത്തു.

മേക്കപ്പ്  അമൽ ചന്ദ്ര .

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ.

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് –

സോണി.ജി.സോളമൻ – എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ.

ഫിനാൻസ് കൺേ ട്രാളർ- മനോഹരൻ പയ്യന്നൂർ.

പ്രൊഡക്ഷൻ മാനേജേഴ്സ് – ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം .

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. പ്രണവ് മോഹൻ.

പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ക്രിസ്തുമസ്സിനു മുന്നോടിയായി ഡിസംബർ ഇരുപത്തി ഒന്നിന് പ്രദർശനത്തിനെത്തുന്നു

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

17 hours ago

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

22 hours ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

1 day ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

2 days ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

2 days ago