നടി നയൻതാരയുടെയും സംവിധായകൻ വിഘ്നഷ് ശിവന്റെയും വിവാഹം സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിൻമാറിയെന്നും നയൻതാരയ്ക്ക് നോട്ടീസ് അയച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത് വാസ്തവമല്ലെന്നാണ് നെറ്റ്ഫിലിസ് ഇന്ത്യ ഹെഡ് ടാന്യ ബാമി പറയുന്നത്.
തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകൾ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്പ്പോഴുംപ്രേക്ഷകരിലെത്തിക്കാറുണ്ട്. നയൻതാര ഒരു സൂപ്പർതാരമാണ്. ഇരുപത് വർഷത്തോളമായി അവർ സിനിമയിൽചേർന്ന്, നയൻതാരയുടെനിറഞ്ഞു നിൽക്കുന്നു. ഞങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകൻ ഗൗതം മേനോനും വിസ്മയകരമായ ആ യാത്ര പ്രേക്ഷകരിൽ ഉടനെയെത്തിക്കാൻ കാത്തിരിക്കുന്നു. അതൊരു യക്ഷികഥ പോലെ മനോഹരമായിരിക്കും- ടാന്യ ബാമി വ്യക്തമാക്കുന്നു.
വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നൽകിയത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഷ് ശിവൻ അതിഥികൾക്കൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ വിഷ് പുറത്ത് വിട്ടിരുന്നു. തുടർന്നാണ് നെറ്റ്ഫ്ലിക്സ് പിൻമാറിയെന്ന റിപ്പോർട്ടുകൾ പ്രചരിച്ചത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…