റാഫിയുടെ തിരക്കഥയിൽനാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സംഭവം നടന്ന രാത്രിയിൽ അർജുൻ അശോകനും മുബിൻ.എം. റാഫിയും നായകന്മാരാകുന്നു.
തിരക്കഥാകൃത്തും സംവിധായകനും നടനുമായ മായ റാഫിയുടെ മകനാണ് മുബിൻ.എം. റാഫി.
വിഷ്യൽ കമ്മ്യൂണിക്കേഷനും അനുപം ഖേർ ഫിലിം ഇൻസ്ടിട്യൂട്ടിൽ നിന്നും ആക്ടിംഗ് കോഴ്സും പൂർത്തിയാക്കിയ മുബിൻ. റാഫി ക്കൊപ്പം കോ-ഡയാക്ടറായും പ്രവർത്തിച്ചിട്ടണ്ട്. ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കു കൂടി കടന്നുവരികയാണ്.
കലന്തൂർ എന്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കലന്തൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഏപ്രിൽ ഇരുപത്തിനാല് തിങ്കളാഴ്ച്ച കൊച്ചിയിലെ വാഴക്കാലാ അസ്സീസ്സിയാകൺവൻഷൻ സെന്റെറിൽ വച്ച് ഈ ചിത്രത്തിന് ആരംഭം കുറിച്ചു പൂജയും, സ്വിച്ചോ ൺ കർമ്മവും, ടൈറ്റിൽ ലോഞ്ചുമാണ് ഇവിടെ അരങ്ങേറിയത്..
ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടനും സംവാധായകനുമായ ലാൽ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് പൂജാ ചടങ്ങുകൾക്കു തുടക്കമിട്ടത്. ദിലീപ്, ബി.ഉണ്ണികൃഷ്ണൻ, ഷാഫി, ഉദയ് കൃഷ്ണൻ, ബിബിൻ ജോർജ്, റാഫി, കലന്തൂർ, തുടങ്ങിയവർ ഭദ്രദീപം തെളിയിക്കൽ കർമ്മം പൂർത്തീകരിച്ചു.
തുടർന്ന് ‘ സംഭവം നടന്ന രാത്രിയിൽ എന്ന ടൈറ്റിൽ പ്രകാശനം ചെയ്തു.
രണ്ടു മാതാക്കളാണ് ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മവും ഫസ്റ്റ് ക്ലാപ്പും നൽകിയത്. നാദിർഷയുടെ മാതാവ് ശ്രീമതി
സുഹറാ സുലൈമാൻ സ്വീച്ചോൺ കർമ്മവും റാഫിയുടെ പത്നി, ശീമതി ഫെസിനാ റാഫി ഫസ്റ്റ് ക്ലാപ്പും നൽകി.
ജോഷി, ജി.സുരേഷ് കുമാർ, ആൽവിൻ ആന്റണി, നമിതാ പ്രമോദ് ഷാഫി, ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ്, ഹരിശ്രീ അശോകൻ, കലാഭവൻ നവാസ്, കലാഭവൻ ഹനീഫ്, കലാഭവൻ ജോർജ്, ഹരിശീയൂസഫ്, രമേഷ് പിഷാരടി, ജോജോൺ, പ്രിൻസ്, സുനീഷ് വാരനാട്, നന്ദു പൊതുവാൾ, ഐ.എം.വിജയൻ സാജു നവോദയാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.
ദേവികാ സഞ്ജയ് (മകൾ ഫെയിം) നായികയാകുന്നു.
ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ ജീവിതത്തിന്റെ തിരക്കുകൾ ഒഴിഞ്ഞ് രാത്രി കടന്നുവരുമ്പോൾ ഇരുട്ടിൽ ജീവിക്കുന്ന കുറേപ്പേരുണ്ട്. ഇവരുടെ ജീവിതം ആരും ശ്രദ്ധിക്കാറില്ല. അവർ ക്രൈം ഉൾപ്പടെ പലതും കാണുകയും കേൾക്കുകയും ചെയ്യുന്നു.
ഇതിൽ പലതും അവർക്ക് പുറത്തു പറയാൻ പറ്റാത്തതുമാണ്. അവരുടെ ജീവിതമാണ് ഹ്യൂമർ, ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.
പ്രധാനമായും യൂത്തിന്റെ കാഴ്ച്ചപ്പാടിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
കോമഡി – ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെക്കുറിച്ച് ഒറ്റവാക്കിൽ പറയാം.
ഇവർക്കൊപ്പം നിരവധി താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഹിഷാം അബ്ദുൾ വഹാബിന്റേതാണു സംഗീതം.
ഛായാഗ്രഹണം. ദീപക് ഡി. മേനോൻ.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്
പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ദീപക് നാരായണൻ.
അസ്റ്റോസ്സിയേറ്റ് ഡയറക്ടർ — വിജീഷ് പിള്ള.
മേക്കപ്പ് – റോണക്സ് സേവ്യർ .
കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.
പ്രൊജക്റ്റ് ഡിസൈനർ – സൈലക്സ് ഏബ്രഹാം..
പ്രൊഡക്ഷൻ കൺട്രോളർ – . ശ്രീകുമാർ ചെന്നിത്തല. കൊച്ചിയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഹൈദ്രാബാദാണ് മറ്റൊരു ലൊക്കേഷൻ.
വാഴൂർ ജോസ്.
ഫോട്ടോ യൂനസ് കുണ്ടായ്..
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…