ഏറെ കൗതുകങ്ങളു ഒരുങ്ങുന്ന ചിത്രമാണ് പൂവൻ.
താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലൂടെ
യാണ് പൂവൻ്റെ കടന്നുവരവ്.
വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ ആണ് വിനീത് വാസുദേവൻ, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ്. എ.ഡി.ക്കൊപ്പം തിരക്കഥാരചനയിൽ പങ്കാളിയായിട്ടാണ് വിനീതിൻ്റെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്.
ഈ ചിത്രത്തിലും വിനീത് വാസുദേവൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘ഷെബിൻ ബക്കർ’ പ്രൊഡക്ഷൻസ് ആൻ്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് ഏ.ഡി.യും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇക്കുറി സാധാരണക്കാർ താമസിക്കുന്ന നാട്ടിൻ പുറങ്ങളിലാണ് പൂവൻ്റെ കഥ നടക്കുന്നത്.
ഇക്കുറിയും താരപ്പൊലിമയില്ല. നായകനായ ആൻ്റണിവർഗീസും മണിയൻ പിള്ള രാജുവും ഒഴിച്ചുള്ള മറ്റ് അഭിനേതാക്കൾ എല്ലാം പുതുമുഖങ്ങളാണ്.
അമച്വർ നാടക രംഗങ്ങളിലുള്ളവരും
തീയേറ്റർ ആർട്ടിസ്റ്റുകളുമാണ് ഏറെയും.
സമൂഹത്തിൽ ഇടത്തരം തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു സംഘം ആൾക്കാർ താമസിക്കുന്ന ഒരു പ്രദേശത്താണ് കഥ നടക്കുന്നത്.
ഇവർക്കിടയിലെ ഹരി യുവാവിനെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഹരിയെ സംബന്ധിച്ചടത്തോളം ചില പ്രശ്നങ്ങൾ വ്യക്തി ജീവിതത്തിലുണ്ട്. ഇതിനിടയിൽ ഇതിന് ആക്കം കൂട്ടുന്ന ചില പ്രശ്നങ്ങൾ കൂടി അരങ്ങേറുന്നതോടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് അത്യന്തം രസകരമായി
അവതരിപ്പിക്കുന്നത്.
എല്ലാ വിഭാഗം പ്രേഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന നിലയിൽ ക്ലീൻ എൻറർടൈന റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ആൻ്റണി വർഗീസാണ്
ഹരിയെ അവതരിപ്പിക്കുന്നത്.
റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു നായികമാർ.
വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽ മേലേപ്പുറം, ബിന്ദു സതീഷ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്. വരുൺ ധാരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ വരുൺ ധാരാ അവതരിപ്പിക്കുന്നുമുണ്ട്.
സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു ‘
സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു ‘
കലാസംവിധാനം – സാബു മോഹൻ.
മേക്കപ്പ് -സിനൂപ് രാജ്.
കോസ്റ്റ്യം -ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹൈൽ എം
അസോസ്സിയേറ്റ് ഡയറക്ടേർസ് – വിഷ്ണു ദേവൻ, സനാത് ശിവരാജ്
സഹസംവിധാനം – റീസ് തോമസ്, അർജൻ.കെ.കിരൺ, ജോസി
ഫിനാൻസ് കൺട്രോളർ- ഉദയൻകപ്രശ്ശേരി.
പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ,
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ കുര്യൻ.
ഒക്ടോബർ ഇരുപത്തിയെട്ടിന് സെൻട്രൽപിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ആദർശ് സദാനന്ദൻ.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…