Entertainment

ഒമർ ലുലുവിൻ്റെ ‘പവർ സ്റ്റാർ’ നു തുടക്കമിട്ടു

ഉത്തര കേരളത്തിൻ്റെ പ്രധാന കേന്ദ്രമായ കണ്ണൂർ നഗരത്തിൻ്റെ പൊൻ തൂവലായ പയ്യാമ്പലം ബീച്ച് നിറപ്പകിട്ടാർന്ന ഒരു സായംസന്ധ്യയെ വരവേറ്റു. ഇക്കഴിഞ്ഞ മാർച്ച് മുപ്പത്തി ഒന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് കണ്ണർ നിവാസികൾ ഇവിടേക്ക് കുടുംബത്തോടെ എത്തിച്ചേർന്നത്. അവർക്ക് മനം നിറയെ ആസ്വദിക്കാനുള്ള ഒരു വിരുന്ന് സമ്മാനിക്കുകയായിരുന്നു മലയാള സിനിമയിലെ പുതിയ തലമുറയിചെ ശ്രദ്ധേയനായ സംവിധായകൻ ഒമർ ലുലു .തൻ്റെ പ്രവർസ്റ്റാർ’. എന്ന പുതിയ ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്ന ചടങ്ങാണ് ഇവിടെ അരങ്ങേറിയത്.

സിനിമയുടെ സ്ഥിരം വ്യാകരണ ചട്ടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു തുടക്കമാണ് ഒമർ ലുലു ഇവിടെ സംഘടിപ്പിച്ചത്.ഈ ചിത്രത്തിൻ്റെ ടാഗ് ലൈനിൽത്തന്നെ മാസ് ആക്ഷൻ ചിത്രമെന്നാണ് ചേർത്തിരിക്കുന്നത്. അതുപോലെ തന്നെ ഒരു മാസ്- തുടക്കമാണ് -ജനപങ്കാളിത്തത്തോടെ അവതരിപ്പിച്ചത്. നർമ്മമുഹൂർത്തങ്ങളിലൂടെഹൃദ്യമായ കുടുംബകഥകൾ അവതരിപ്പിച്ച് വിജയം വരിച്ചു പോന്ന ഒമർ വി ശാലമായ ക്യാൻവാസിൽ ഒരു മാസ് ആക്ഷൻ ചിത്രമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ബാബു ആൻ്റെണിയാണ് ഈയിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കണ്ണൂർ കോർപ്പറേഷൻ ചെയർമാൻ അഡ്വ.ടി.ഓ.മോഹനൻ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഈ ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും അണിനിരന്നു.

സ്വിച്ചോൺ കർമ്മം പ്രേക്ഷകരിലൂടെ വലിയൊരു പുതുമസൃഷ്ടിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിക്കപ്പെട്ടത്.ഇവിടെ സന്നിഹിതരായ അയിരക്കണക്കിന് ജനങ്ങൾ പ്ളാഷ് ബൾബ് തെളിയിച്ചാണ് ഈ ചടങ്ങ് നിർവ്വഹിച്ചത്.ബാബു ആൻ്റേണി ഫസ്റ്റ് ക്ലാപ്പും നൽകി.അബു സലിം ,ബിനീഷ് ബാസ്റ്റ്യൻ, ശാലു റഹിം, ദിവ്യ,അമീർ നിയാസ്,ഛായാഗ്രാഹകൻ സീനു സിദ്ധാർത്ഥ് ,എഡിറ്റർ ജോൺ കുട്ടി, ദാസ് കോഴിക്കോട്, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ,ആക്ഷൻ ,ലിബിൻ മോഹൻ കോറിയോഗ്രാഫർ -ദിനേശ് കാശി നിരവധി അണിയറ പ്രവർത്തകരും വേദി പങ്കിട്ടു.

തൻ്റെ അടുത്ത ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്ന നജീം കോയക്ക്‌ സംവിധായകൻ ഒമർ ലുലു ഉപഹാരം നൽകി ?ആദരിച്ചു. ഡെന്നിസ് ജോസഫിൻ്റെ തിരക്കഥ. മലയാള സിനിമക്ക് കലാപരമായും സാമ്പത്തികവുമായ നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കുകയും ദൃശ്യമാധ്യമ രംഗത്ത് പല പുതുമകളും സമ്മാനിച്ചിട്ടുള്ള, പ്രശസ്ത തിരക്കഥാകൃത്ത് അകാലത്തിൽ വേർപെട്ടു പോയ ശ്രീമാൻഡെന്നിസ് ജോസഫാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നതെന്നത് ഈയവസരത്തിൽ ഏറെ ശ്രദ്ധേയമാണ്.ഈ ചിത്രത്തിൻ്റെ തിരക്കഥ പൂർത്തിയാക്കിയതിനു ശേഷമയിരുന്നു ഡെന്നിസ് ജോസഫ് നമ്മെ വിട്ടു പോകുന്നത്.

എന്നും വിസ്മയങ്ങൾ മാത്രം സമ്മാനിച്ചിട്ടുള് ഡെന്നിസ് ജോസഫിൻ്റെ തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ചെയ്യുകയെന്നത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നുവെന്ന് ഒമർ ലുലു വേദിയിൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ അസാന്നിദ്ധ്യത്തിലാണങ്കിലും ഈ മോഹം സാക്ഷാത്ക്കരിക്കുവാൻ ഇടയായതിൽ ഏറെ സന്തോഷമുണ്ടന്ന് ഒമർ വ്യക്തമാക്കി. റോയൽ സിനിമാസ്& ജോയ് മുഖർജി പ്രൊഡക്ഷൻസ് മാസ്റ്റർ പീസ് എന്ന മെഗാ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ റോയൽ സിനിമാ സും ബോളിവുഡ്ഡിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ജോയ് മുഖർജി പ്രൊഡക്ഷൻസ്റ്റും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ബോളിവുഡ്ഡിലെ പ്രശസ്ത നടനായ ജോയ് മുഖർജിയുടെ മകൻ സുജോയ് മുഖർജിയുടെ നേതൃത്തിലാണ് ജോയ് മുഖർജി കമ്പനി.അജയ് വാസുദേവ്, ശ്യാമപ്രസാദ് എന്നിവരാണ് ഈ കമ്പനിയുടെ അടുത്ത ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതെന്ന് റോയൽ സിനിമസ് ഉടമ സി. ച്ച്.മുഹമമദ് പറഞ്ഞു.കേരളം മനോഹരമാണ്. ‘ അതുപോലെ മലയാള സിനിമയും. റോയൽ സിനിമാ മ്പുമായി ജോയിൻ്റ് ചെയ്ത് ഇനിയും മലയാള സിനിമകൾ ചെയ്യുമെന്ന് സുജോയ് മുഖർജി വേദിയിൽ പറഞ്ഞു.മലയാളത്തിലെ പ്രമുഖ താരങ്ങളും തമിഴ്, തെലുങ്ക്, ബോളിവുഡ്, താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.കണ്ണർ, വയനാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ഈചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. സംഗീതനിശയോടെയാണ് ഈ ചടങ്ങ് സമാപിച്ചത്.ഫോട്ടോ – അജ്മൽ.

വാഴൂർ ജോസ്.

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

15 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

15 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

19 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

22 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

22 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago