ക്യാമ്പസ് പശ്ചാത്തലത്തിൽ വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനംചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും കണ്ണൂരിലുമായി പൂർത്തിയായിരിക്കുന്നു.
വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ നിലനിന്നു പോരുന്ന മൂന്നു സ്ഥലങ്ങളിൽ നിന്നും കൊച്ചിനഗരത്തിലെ ഒരു ക്യാമ്പസിൽ പഠിക്കാനെത്തുന്ന മൂന്നു ചെറുപ്പക്കാരുടെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തികഞ്ഞ ഫാൻ്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ വിജേഷ് പാണത്തൂർ.
നവരസ ഫിലിംസ്, ലഷ്മി നാഥ് കിയേഷൻസ് എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ഗണപതി പ്രശസ്ത സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ, അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ശീതർസുബിൻ ടാർസൻ, സനീഷ് പല്ലി എന്നിവരും ബാലതാരം ദേവാനന്ദും പ്രധാന താരങ്ങളാണ്.
ശ്രീഹരിയുടേതാണു തിരക്കഥ.
സംഗീതം – ബിബിൻ അശോകൻ.
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് – സൂരജ്. ഇ. എസ്.
കലാസംവിധാനം – സുഭാഷ് കരുൺ.
മേക്കപ്പ് -ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ.
സ്റ്റിൽസ് – ഷിബിൻ ശിവദാസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അംബ്രോസ് വർഗീസ്.
പ്രൊജക്റ്റ് ഡിസൈനർ – സൈനുദ്ദീൻ വർണ്ണ ചിത്ര.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…