കോഴിക്കോട് ജില്ലയിലെ മലയോര മേഖലയുടെ പ്രധാന സിരാ കേന്ദ്രമായ കോടഞ്ചേരിയും പരിസരങ്ങളും പ്രധാന പശ്ചാത്തലമാക്കി ഒരു പുതിയ ചിത്രത്തിന് മാർച്ച് ഒമ്പത് ബുധനാഴ്ച്ച തുടക്കമിട്ടു. അഭിലാഷ് രാഘവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഡേമൂവീസ് ആൻ്റ് അനാമിക മൂവീസ്സിൻ്റെ ബാനറിൽ എം.ശ്രീലാൽ പ്രകാശനും ജോയ് അനാമികയും ചേർന്നാണ് നിർമ്മിക്കുന്നത്.
കോടഞ്ചേരിയിലെ മരിയൻ സെൻ്ററിൽബന്ധുമിത്രാദികളും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും അണിയറ പ്രവർത്തകരും പങ്കെടുത്തലളിതമായ ചടങ്ങിൽ നിർമ്മാതാവ് എം.ശ്രീലാൽ പ്രകാശൻ ആദ്യഭം ദീപം തെളിയിച്ചതോടെയാണ് ചടങ്ങിനു തുടക്കമിട്ടത്.തുടർന്ന് തിരുവാമ്പാടി എം.എൽ.എ.ലിൻ്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്അലക്സ് തോമസ് ചെമ്പകശ്ശേരി. ജോയ് അനാമിക, അഭിലാഷ് രാ ലവൻ, സുധീഷ് എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
തുടർന്ന് ലിൻ്റോ ജോസഫ് എം.എൽ.എ. സ്വിച്ചോൺ കർമ്മവും അലക്സ് തോമസ് ചെമ്പകശ്ശേരി ഫസ്റ്റ് ക്ലാപ്പും നൽകി.സുധീഷാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.-പ്രതിഭാ ട്യൂട്ടോറിയൽ എന്ന സ്ഥാപനത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പുതിയ കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് കുട്ടികൾക്ക് ഏറെ ഫ്രീഡം നൽകി നടത്തുന്ന സ്ഥാപനമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്.പൂർണ്ണ മായും നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
സുധീഷ്, ജോണി ആൻ്റെണി, പാഷാണം ഷാജി, ജാഫർ ഇടുക്കി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, അൽത്താഫ് സലിം ,വിജയകൃഷ്ണൻ, (ഹൃദയം ഫെയിം) അപ്പുണ്ണിശശി, ജയകൃഷ്ണൻ, എൽദോ രാജു (ഓപ്പറേഷൻ ജാവാ ഫെയിം) മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിതാ കൃഷ്ണ, മനീഷാ മോഹൻ, ജ്യോതി കൃഷ്ണ ആലപ്പുഴ, എന്നിവർക്കൊപ്പം പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ സൂരജ് സൻ മുഖ്യവേഷത്തിലെത്തുന്നു.
ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു, എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നുരാഹുൽ.സി.വിമല ഛായാഗ്രഹണവും റെജിൻകെ.കെ.എഡിറ്റിംഗും നിർവ്വഹിക്കുന്നുകലാസംവിധാനം -മുരളി ബേപ്പൂർ,മേക്കപ്പ – രാജൻ മാസ്ക്ക്.കോസ്റ്റും – ഡിസൈൻ – ചന്ദ്രൻ ചെറുവണ്ണൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജയേന്ദ്ര ശർമ്മ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നിഷാന്ത് പന്നിയങ്കര,പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ. ഫോട്ടോ -ലിയോകുഞ്ഞച്ചൻ.
വാഴൂർ ജോസ്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…