Entertainment

റാഹേൽ മകൻ കോര ഒക്ടോബർ പതിമൂന്നിന്

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ  ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഈ ചിത്രം ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

എസ്.കെ.ഫിലിംസിൻ്റെ ബാനറിൽ ഷാജി.കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ്പോർട്ട് ബസ്സിൽ കണ്ടക്ടറായി സ്ഥിരം ജോലിയിൽ എത്തുന്ന ഒരു ചെറുഷ്യക്കാരൻ്റേയും അയാൾ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താൽക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം.

ശക്തമായ കുടുംബ ബന്ധത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നു. നർമ്മവും, ബന്ധങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീൻ എൻറർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ആൻസൺ പോൾ നായകനാകുന്ന ഈ ചിത്രത്തിൽ മെറിൻ ഫിലിപ്പ് നായികയാകുന്നു.

റാഹേൽ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ സ്മിനു സിജോ മുൻനിരയിലേക്കു കടന്നു വരുന്നു.
വിജയകുമാർ, അൽത്താഫ് സലിം, മനു പിള്ള, മധു പുന്നപ്ര, മുൻഷി രഞ്ജിത്ത്, ബ്രൂസ്‌ലി രാജേഷ്, കോട്ടയം പുരുഷൂ, അയോധ്യാ ശിവൻ, ഹൈദരാലി, ബേബി എടത്വ, അർണവ് വിഷ്ണു, ജോപ്പൻ മുറിയാനിക്കൽ, രശ്മി അനിൽ. മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ – ജോബി എടത്വ.
ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ഷിജി ജയദേവൻ
എഡിറ്റിംഗ് – അബു താഹിർ.
കലാസംവിധാനം – വിനേഷ് കണ്ണൻ.
പ്രൊഡക്ഷൻ മാനേജേഴ്സ് -ഹരീഷ് കോട്ട വട്ടം, നസ്റുദ്ദീൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാല

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…

5 hours ago

മകനെ ചുട്ടുപൊള്ളുന്ന കാറിനുള്ളിലിട്ട് കൊന്ന കേസ്; മായ ഹെർണാണ്ടസിന് 15 വർഷം തടവ്

ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…

5 hours ago

നോർത്ത് കരോലിന പ്രൈമറി തിരഞ്ഞെടുപ്പ്; നിദ അല്ലത്തിന് നേരിയ പരാജയം, വലേരി ഫുഷെയ്‌ക്ക് വിജയം

ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…

5 hours ago

ന്യൂയോർക്കിൽ അനധികൃത കുടിയേറ്റക്കാർക്കും സൗജന്യ ശിശുപരിചരണം; നികുതിപ്പണം ധൂർത്തടിക്കുന്നതായി വിമർശനം

ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…

5 hours ago

അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിൽ വൻ അഴിച്ചുപണി; ക്രിസ്റ്റി നോം രാജിവെച്ചു, പകരക്കാരനായി മാർക്ക്‌വെയ്ൻ മുള്ളിൻ

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം സ്ഥാനമൊഴിയുന്നു. ഒക്ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്‌വെയ്ൻ മുള്ളിനെ…

5 hours ago

ഡ്രൈവിംഗ് ടെസ്റ്റിന് പുതുക്കിയ ഇൻഷുറൻസ് രേഖ നിർബന്ധം; നിയമ മാറ്റം അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള പുതിയ നിയമം മാർച്ച് 9 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പരീക്ഷയ്ക്ക് വാഹനം ഹാജരാക്കുന്ന ഏതൊരാൾക്കും…

5 hours ago