Entertainment

റസ്‌ലിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്ത പച്ച – റിംഗ് ഓഫ് റൗഡീസ് ജനുവരി 22ന്

യുവാക്കളുടെ ഇടയിൽ ഏറെ ഹരമായ റസ്‌ലിങ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ചത്ത പച്ച (റിംഗ് ഓഫ് റൗഡീസ്) എന്ന ചിത്രം ജനുവരി ഇരുപത്തിരണ്ടിന് വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു.

റീൽ വേൾഡ് എൻ്റർടൈൻമെൻ്റ് സിൻ്റെ ബാനറിൽ രമേഷ്.എസ്. രാമകൃഷ്ണൻ, റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു സാധാരണ ചിത്രത്തിൽ നിന്നും വേറിട്ടുനിൽക്കുന്നതും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സിനിമയായി ചത്ത പച്ച മാറിയത്  നിരവധി കൗതുകങ്ങൾ ഈ ചിത്രത്തിന് അകമ്പടിയായതോടെയാണ്.

ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററിൽ എം. എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് മമ്മുട്ടിയുടെ സാന്നിദ്ധ്യമാണോ എന്ന ആകാംക്ഷയും കൗതുകവും ഇന്ന് ചലച്ചിത്ര രംഗത്ത് ഏറെ  ചർച്ച ചെയ്യപ്പെടുന്നു.

ബോളിവുഡ് സിനിമയിൽ മാസ്മര സംഗീതത്തിൻ്റെ ശിൽപ്പികളെന്നു പറയാവുന്ന ശങ്കർ, ഇഹ്സാൻ, ലോയ് ടീം ആദ്യമായി ഒരു മലയാള സിനിമയിൽ  സംഗീതമൊരുക്കുന്നതിലൂടെ തന്നെ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചിരുന്നു. വലിയ തുകക്ക് ഓഡിയോ റൈറ്റ് വിറ്റുപോയതും മലയാള സിനിമയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കാൻ വഴിയൊരുക്കി.

വിശാലമായ ക്യാൻവാസ്സിലൂടെ വലിയ മുതൽ മുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഫോർട്ടു കൊച്ചിയുടെ പശ്ചാത്തലത്തിൽ 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.

ആക്ഷൻ, കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രം

മലയാള സിനിമയിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത പശ്ചാത്തലവും, അവതരണവുമാണ് കാഴ്ച്ചവക്കുന്നത്. പുതിയൊരു ദൃശ്യാനുഭവം തന്നെ പ്രേക്ഷകനു നൽകുമെന്നതിൽ തെല്ലും സംശയമില്ല.

യുവനിരയിലെ ശ്രദ്ധേയറായ അർജുൻ അശോകൻ, റോഷൻ മാത്യു, മാർക്കോയിലൂടെ ശ്രദ്ധേയനായ ഇഷാൻ ഷൗക്കത്ത്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിശാഖ് നായർ തികച്ചും വൈവിദ്ധ്യമായ മറ്റൊരു കഥപാത്രത്തെ അവതരിപ്പിക്കുന്നു

സിദ്ദിഖ്, സായ് കുമാർ,

മുത്തുമണി, ദർശൻ സാബു വൈഷ്ണവ് ബിജു, കാർമൻ.എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്നിഖാൻ, ലഷ്മി മേനോൻ, റാഫി, ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്, വൈഷ്ണവ് ബിജു, മിനോൺ, വേദിക ശ്രീകുമാർ, സരിൻ ശിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം, എന്നിവരും പ്രധാന താരങ്ങളാണ്.

സുമേഷ് രമേഷ് എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഗാനങ്ങൾ – വിനായക് ശശികുമാർ.

പശ്ചാത്തല സംഗീതം – മുജീബ് മജീദ്.

ഛായാഗ്രഹണം -ആനന്ദ്.സി. ചന്ദ്രൻ 

അഡിഷണൽ ഫോട്ടോഗ്രാഫി – ജോമോൻ.ടി. ജോൺ, സുദീപ് ഇളമൺ.

എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ.

കലാസംവിധാനം – സുനിൽ ദാസ്. മേക്കപ്പ്- റോണക്സ് സേവ്യർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അരീഷ് അസ് ലം, ജിബിൻ ജോൺ. 

സ്റ്റിൽസ് – അർജുൻ കല്ലിംഗൽ

പബ്ളിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത് 

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എസ്. ജോർജ്.

ലൈൻ പ്രൊഡ്യൂസർ – എസ്. ജോർജ്.

ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ് 

പ്രൊഡക്ഷൻ മാനേജേഴസ് – ജോബി ക്രിസ്റ്റി, റഫീഖ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.

പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ

വെഫയർ ഫിലിംസ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

1 hour ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

9 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

23 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago