Entertainment

സാഹസം വീഡിയോ സോംഗ് പുറത്തുവിട്ടു

യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന ഗാനവുമായി എത്തി തരംഗം സൃഷ്ടിച്ച സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ  വീഡിയോ സോംഗ് പുറത്തിറങ്ങി. ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രമോഷൻ കണ്ടൻ്റാണ് ഈ ഗാനം.

ബിബിൻ അശോകൻ്റെ ഈണത്തിൽ സൂരജ് സന്തോഷും, ചിൻമയിയും പാടിയ 

നറു തിങ്കൾ പൂവേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സൗഹൃദങ്ങളുടേയും ബന്ധങ്ങളുടേയും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ഈ ഗാന പശ്ചാത്തലം.

ഈ ഗാനത്തിൽ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം സാന്നിദ്ധ്യവും വ്യക്തമാക്കുന്നുണ്ട്. ഹ്യൂമർ അക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഇങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ടന്ന് കാട്ടിത്തരുന്നതാണ് ഈ ഗാനം. 21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ  പ്രൊഡക്ഷൻ സ്പിൻ്റെ

 ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നു.

നരേൻ, ബാബു ആൻ്റണി, അൽത്താഫ് സലിം, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ. ആൻസലിം, എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.

ഗാനങ്ങൾ – വിനായക് ശശികുമാർ – വൈശാഖ് സുഗുണൻ

ഛായാഗ്രഹണം – ആൽബി.

എഡിറ്റിംഗ് -കിരൺ ദാസ്.

കലാസംവിധാനം – സുനിൽ കുമാരൻ

മേക്കപ്പ് – സുധി കട്ടപ്പന

കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.

നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.

അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.

ഡിസൈൻ – യെല്ലോ ടൂത്ത്.

ആക്ഷൻ – ഫീനിക്സ് പ്രഭു.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ 

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.

പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല.

സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘Vineeth Sreenivasan Live in Cork’ ഷോയ്ക്ക് ഇനി 6 ദിവസങ്ങൾ മാത്രം

കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…

13 hours ago

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

17 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

19 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

21 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

22 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

1 day ago