മുംബൈ: നടന്‍ സഞ്ജയ് ദത്തിനെ കടുത്ത ശ്വാസതടസത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഞ്ജയ് ദത്തിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണ്. സ്രവ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
കഴിഞ്ഞ ദിവസമാണ് ശ്വാസതടസത്തെ തുടര്‍ന്ന് താരത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിറയെ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണവുമായി സഞ്ജയ് ദത്ത് രംഗത്ത് എത്തി.
തനിക്ക് പ്രശ്നമൊന്നുമില്ലെന്നും നിരീക്ഷണത്തിലാണ് താന്‍ എന്നുമാണ് സഞ്ജയ ട്വീറ്റ് ചെയ്തത്. അടുത്ത ദിവസങ്ങളില്‍ വീട്ടിലേക്ക് മടങ്ങുമെന്നും വ്യക്തമാക്കി. സഞ്ജയ് ദത്തിനെ നോണ്‍-കൊവിഡ് ഐ.സി.യു വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്നും ലീലാവതി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഡാളസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഡാലസിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും…
കാലിഫോർണിയ: അയ്‌രൂക്കുഴിയിൽ കുടുംബാംഗമായ ശ്രീ. ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും…
ഷെർമാൻ (ടെക്സാസ്): നോർത്ത് ടെക്സസിൽ മദ്യപിച്ച് രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. 36…
കാലിഫോർണിയ:കാലിഫോർണിയയിലെ പ്രാദേശിക പത്രപ്രവർത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച 20 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ വംശജയായ…
വാഷിംഗ്‌ടൺ ഡി സി: സ്വന്തം രാജ്യങ്ങളിലേക്ക് നിയമപരമായി തിരിച്ചയക്കാൻ കഴിയാത്ത ഒമ്പത് അഭയാർത്ഥികളെ ട്രംപ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ കാമറൂണിലേക്ക്…
ടാക്സി സർവീസ് ക്ഷാമം കാരണം ഐറിഷ് വിപണിയിൽ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളിലേക്കുള്ള ആക്‌സസ് വർദ്ധിപ്പിക്കണമെന്ന് അയർലണ്ടിലെ കൺസ്യൂമർ വാച്ച്ഡോഗ് ആവശ്യപ്പെടുന്നു. എന്നാൽ…