മേപ്പടിയാൻ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷഫീഖിൻ്റെ സന്തോഷം – എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു.അനൂപ് പന്തളം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രംഉണ്ണി മുകുന്ദൻ പ്രൈവറ്റ് ലിമിറ്റഡ് ഫിലിംസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഒരു യുവാവിൻ്റെ ജീവിതം ലാളിത്യത്തോടെയും രസാ കരവുമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.തികച്ചും ലളിതമായി നടന്ന ചടങ്ങിൽ മേപ്പടിയാൻ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്നിർമ്മാണ കാര്യദർശിയായ വിനോദ് മംഗലത്ത് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.പൂഞ്ഞാർ ഡിവിഷൻ ജില്ലാ പഞ്ചായത്തു മെംബർ ഷോൺ ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി.:
‘ബാല, മനോജ്.കെ.ജയൻ, ദിവ്യാ പിള്ള ആത്മീയ, അസീസ് നെടുമങ്ങാട്, ഷഹീൻ സിദ്ദിഖ്, ബോബൻ സാമുവൽ, അനീഷ് രവി, ഹരീഷ് പെങ്ങൻ, ഗീതിസം ഗീത, പൂമരം വസന്ത, പൊള്ളാച്ചി രാജാ. ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരും പ്രധാന താരങ്ങളാണ്.ഷാൻ റഹ്മാൻ്റേതാണ്സംഗീതം.എൽദോ ഐസക്ക് ഛായാഗ്രഹണ്ണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.പ്രൊഡക്ഷൻ ഡിസൈനർ -ശ്യാംകാർത്തികേയൻമേക്കപ്പ് – അരുൺ ആയൂർ’കോസ്റ്റ്യം -ഡിസൈൻ – അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാകേഷ്.കെ.രാജൻ.
പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്ദുബായ് ആണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ.ഫോട്ടോ .അജി മസ്ക്കറ്റ്.
വാഴൂർ ജോസ്
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…