Entertainment

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വൻ വിജയം നേടിയ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ സംഭാഷണവും അതിലെ പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങളുമാണിവ.
പ്രസിദ്ധിക്രിയേഷൻസ് സൂര്യാസിനി ആർട്‌സ് ബാനറുകളിൽ എൻ ഗോപാലകൃഷ്ണൻ, മുകേഷ്.ആർ. മേത്ത എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത് .
ഇപ്പോൾ 4K അറ്റ്മോസിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ ആണ് .
ഡിസംബർ എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.


മോഹൻലാൽ, ശോഭന, നെടുമുടി വേണു,, ശ്രീനിവാസൻ കുതിരവട്ടം പപ്പു, എന്നിവർ നിറഞ്ഞാടിയ ഇദ ചിത്രത്തിൽ
ശങ്കരാടി, ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല, ഖദീജ, എന്നിവരും പ്രധാന താരങ്ങളാണ്.
ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യസ്സാണ്.
ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ.
എം ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ.
ഛായാഗ്രഹണം – കെ.വി. ആനന്ദ്.
എഡിറ്റിംഗ് – എൻ.ഗോപാലകൃഷ്ണൻ.
ആർട്ട് _സാബു സിറിൾ.
പ്രൊഡക്‌ഷൻ കൺട്രോളർ-സച്ചിദാനന്ദൻ.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

35 mins ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

5 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

7 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

12 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

24 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

1 day ago