റൊമാൻ്റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി.
കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. ജീസിനിമാസ്, എസ്.കെ.ജി.ഫിലിംസ്, നിൽ സിനിമാസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ – ജീമോൻ ജോർജ്, ഷാജി.കെ. ജോർജ്, നീൽസിനിമാസ് എന്നിവരാണ്.
ഷിജു ടോം, ഗിരീഷ് പാലമൂട്ടിൽ, ദിലീപ് റഹ് മാൻ , സഞ്ജു നെടുംകുന്നേൽ എന്നിവരാണ് കോ – പ്രൊഡ്യൂസേർസ് –
കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹ്റു ത്തുക്കൾ ഒരേ ലക്ഷ്യം നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാൻ്റിക്ക് ഹ്യൂമർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആദ്യാ പ്രസാദാണ് നായിക.
കോട്ടയം നസീർ, ടിനി ടോം, അശോകൻ, അസീസ് നെടുമങ്ങാട്,ഡ്രാക്കുള സുധീർ, ബാലാജി ശർമ്മ, ,ബിനു തൃക്കാക്കര , മാലാ പാർവ്വതി, റിയസ്‌നർമ്മകല, തുഷാര പിള്ള ,ദിവ്യാ എം. നായർ,, ജയക്കുറുപ്പ്, ജീമോൻ ജോർജ്, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രാഹുൽ കല്യണിൻ്റേതാണ്തിരക്കഥ.
ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ രാജീവ് ആലുങ്കൽ, സംഗീതം -സ്റ്റിൽജു അർജുൻ,
പശ്ചാത്തല സംഗീതം – സിബി മാത്യു അലക്സ്, ഛായാഗ്രഹണം – മെൽബിൻ കുരിശിങ്കൽ, എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ,
കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്,
മേക്കപ്പ് – സിജേഷ് കൊണ്ടോട്ടി,
കോസ്റ്റ്യും ഡിസൈൻ-ബ്യൂസി ബേബി ജോൺ, ആക്ഷൻ- കലൈകിംഗ്സ്റ്റൺ, മാഫിയാ ശശി,
കൊറിയോഗ്രാഫി – ഭൂപതി,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ, സ്റ്റിൽസ് – വിഷ്ണു .ആർ. ഗോവിന്ദ്,
സൗണ്ട് മിക്സിങ് – അജിത്.എം. ജോർജ്,
ലൈൻ പ്രൊഡ്യൂസർ – സണ്ണി തഴുത്തല,
പ്രൊജക്റ്റ് ഡിസൈനർ – അനുക്കുട്ടൻ ഏറ്റുമാന്നൂർ,
ഡിസൈൻസ് – മനു സാവിഞ്ചി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ – ദിലീപ് ചാമക്കാല, ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…