Entertainment

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.
പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.
കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര രംഗത്ത് വലിയ വാർത്താപ്രാധാന്യം നേടിയ കാട്ടാളൻ എന്ന ചിത്രത്തിൻ്റെ പോസ്റ്ററാണിത്.
ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റർ. ആരെയും എളുപ്പത്തിൽ ആകർഷിക്കുന്ന ഈ പോസ്റ്റർ നവമാധ്യമങ്ങളിലും ചലച്ചിത്ര വൃത്തങ്ങളിലും ഏറെ
വൈറലായായിരിക്കുന്നു.

പശ്ചാത്തലത്തിൽ ആനക്കൊമ്പുണ്ട് . ഉഗ്രശേഷിയുള്ള അത്യന്താധുനിക വെടിക്കോപ്പുകൾ, മറ്റ് മാരകായുധങ്ങൾ ഒരു വേട്ടയുടെ ഉശിരൻ പ്രകടനങ്ങളാണ് ഈ പോസ്‌റ്ററിലൂടെ കാണാൻ കഴിയുക. ആൻ്റെണി വർഗീസ് (പെപ്പെ) ജഗദീഷ് കബീർദുഹാൻ സിംഗ് തുടങ്ങിയ താരങ്ങളെ ഇക്കൂട്ടത്തിൽ കാണാൻ കഴയുന്നു. സംഗീത ലോകത്ത് പുത്തൻ ഹരമായി മാറിയിരിക്കുന്ന ഹനാൻ ഷായും കൈച്ചിൽ നിറതോക്കുമായ് നിൽക്കുന്നു. ഒരു സമ്പൂർണ്ണ ആക്‌ഷൻ ചിത്രത്തിനു വേണ്ടുന്ന പോസ്റ്റർ ഒറ്റനോട്ടത്തിൽത്തന്നെ ആരെയും ആകർഷിക്കുന്ന ഈ പോസ്റ്റുറുകൾ ഈ ചിത്രത്തിൻ്റെ പൊതുസ്വഭാവത്തെ കാട്ടിത്തരുന്നതാണ്. സമ്പൂർണ്ണ ആക്‌ഷൻ വയലൻസ് ചിത്രമായി ഒരുങ്ങുന്ന കാട്ടാളൻ മെയ് മാസത്തിൽ പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടുളളതാണ് ഈ പോസ്റ്റർ.

സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ – വയലൻസ് ചിത്രമായിരുന്നു മാർക്കോ. മാർക്കോക്കു ശേഷം ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്നതാണ്. ഒരു ചിത്രത്തിൻ്റെ വിജയത്തിൻ്റെ കാര്യത്തിൽക്വാളിറ്റി വലിയൊരു ഘടകമാണ്. അതു നിലനിർത്താൻ ഏതറ്റം വരെ പോകാനും തയ്യാറുള്ള ഒരു നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്. ഈ ചിത്രം പരിശോധിച്ചാലും അതു വ്യക്തമാകും.
നൂറ്റി നാൽപ്പതു ദിവസത്തോളം നീങ്ങുനിന്ന ചിത്രീകരണം. സൗത്ത് ഇൻഡ്യയിലേയും ബോളിവുഡ്ഡിലേയും മികച്ച അഭിനേതാക്കൾ. ഇന്ന് ഇൻഡ്യൻ സംഗീതത്തിലെ ഏറ്റവും ഹരമായ രവി ബ്രസൂറിൻ്റെ സംഗീതം, ലോക പ്രശസ്‌തിനേടിയ ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിങ്ങനെ മികച്ച സാങ്കേതിക വിദഗ് ഒരുടെ ഒരു നിര തന്നെ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നത് ചിത്രത്തിൻ്റെ മികവിന് ഏറെ മാറ്റുകൂട്ടുന്നു.

കാടാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. ഒരു കാട്ടാളൻ വേട്ടക്കിറങ്ങുന്നതും
കാടിനോടും, കാട്ടുമൃഗങ്ങളോടും സാഹസ്സികമായി ഏറ്റുമുട്ടി. കരുത്തിൻ്റെ പ്രതീകമാകുന്ന സാഹസ്സികതയുടെ മുഖമുദ്രയായ ഒരു ചെറുപ്പക്കാരൻ്റെ ഉശിരൻ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ നായകനായി എത്തുന്ന ആൻ്റെണി വർഗീസ് (പെപ്പെ) യുവതലമുറയിലെ ഏറ്റം മികച്ച ആക്ഷൻ ഹീറോ എന്ന ലെവലിലേക്ക് നയിക്കപ്പെടാൻ മ്പാഹചര്യമൊരുക്കുകയാണ് കാട്ടാളനിലൂടെ.

കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ് (മാർക്കോ ഫെയിം), ആൻസൺ പോൾ, റാജ് തിരൺ ദാസ്, ഷോൺ ജോയ് എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദക വൃന്ദത്തിന്റെ ഉടമകളായ റാപ്പർ ജിനി. ഹനാൻഷാ, കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് ( ലോക ഫെയിം), ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങൾ – വിനായക് ശശികുമാർ, സുഹൈൽ കോയ.

സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം – സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ. സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽ ദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക്
പരമേശ്വരൻ.
മെയ് മാസത്തിൽ തായ്ലാൻ്റെ, ഇടുക്കി, തേനി, മുംബൈ പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
മെയ് മാസത്തിൽ
വേൾഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.
ക്യൂബ്സ് എന്റെർടൈൻമെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

12 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

14 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

15 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

20 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

21 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

2 days ago