Entertainment

സ്റ്റാർ – ഒക്ടോബർ ഇരുപത്തിയൊമ്പതിന്

ഒരു തുരുത്തിലെ കുടിവെള്ള പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയത്തിൻ്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ഡൊമിനിയൻ ഡിസിൽവസംവിധാനം ചെയ്ത പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രം. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയത്തിലൂടെ ഒരു തുരുത്തിൻ്റെ ഉൾത്തുടിപ്പുകളാണ്പച്ചയായ മുഹുർത്തങ്ങളിലൂടെ സംവിധായകനായ ഡൊമിനിയൻ ഡിസിൽവ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിനു ശേഷം ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാർ’കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.

നിരവധി മികച്ച മലയാള ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന അബാം മൂവീസിൻ്റെ ഈ ചിത്രം ഒക്ടോബർ ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു.ജോജു ജോർജും ഷീലു ഏബ്രഹാമുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ പ്രഥ്വിരാജും അവതരിപ്പിക്കുന്നുസയൻസും മിത്തും കൂടിച്ചേർന്ന സൈക്കോളി ജിക്കൽ മിസ്റ്ററി വിഭാഗത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. തികഞ്ഞ ഫാമിലി ത്രില്ലർ എന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം. സംവിധായകനായ ഡൊമിൻ ഡിസിൽവായുടെ വാക്കുകളായിരുന്നു.

സംവിധായകൻ തുടർന്നു.-‘പരിമിതമായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്. എന്നാൽ അഭിനയിക്കുന്നവർക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങളാണ് താനും.ജോജുവിനും ഷീലു ഏബ്രഹാമിനും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവയ്ക്കുവാൻ കഴിയുന്ന ഒരു കഥാപാത്രങ്ങൾ.ഭാര്യാഭർത്താക്കന്മാരായ റോയ് – ആർദ്ര- ജോജുവും ഷീലുവും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളാണ്.ചൊറിഞ്ചു മറിയം ജോസ് എന്ന മാസ് ചിത്രത്തിലൂടെ മുൻനിരയിലെത്തിയ ഈ നടന് ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതാണ്. വൺ എന്ന ചിത്രത്തിലെ പാർട്ടി അദ്ധ്യഷനും ,നായാട്ടിലെ പൊലീസ് കോൺസ്റ്റബിളുംഈ നടനെ ഏറെ അംഗികാരത്തിൻ്റെ മാറ്റുകൂട്ടാൻ സഹായകരമാണ്. അതിനോടൊപ്പം എത്തുന്ന ഈ ചിത്രത്തിലെ റോയ് ‘, കുടുംബ സദസ്സുകൾക്ക് ഏറെ പ്രിയപ്പെട്ടതാകുമെന്നു തന്നെ കരുതാം.

വ്യത്യസ്ഥ മത സമൂഹത്തിൽ നിന്നും വിവാഹിതരായവരാണ് ബിസിനസ് പ്രമുഖ നായ റോയിയും അദ്ധ്യാപികയായ ആർദ്രയും സമ്പന്നമായ കുടുംബം. ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില പ്രശ്നങ്ങളിൽ നിന്നുണ്ടാകുന്ന കാര്യങ്ങൾക്ക് പുതിയ വഴിത്തിരിവുകൾ ഉണ്ടാക്കുന്നതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഒത നിർണായക ഘട്ടത്തിൽ ഇവരുടെ ജീവിതത്തിലേക്ക് കടന്ന വരുന്ന ഡോക്ടർ എറിക് എന്ന കഥാപാത്രം ചിത്രത്തിൻ്റെ കഥാഗതിയിൽ പുതിയ വഴിത്തിരിവിനും കാരണമാകുന്നു.പ്രഥ്വിരാജാണ് ഡോക്ടർ എറിക്കിനെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, ഷൈനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൊറോണ വൈറസിൻ്റെ പിടിയിൽ സ്തംഭിച്ചു പോയ ചലച്ചിത്രനിർമ്മാണം വീണ്ടും പുനരാരംഭിച്ചു.

സമയങ്ങളിലെ ആദ്യ ചിത്രങ്ങളിൽ പെട്ടതാണ് സ്റ്റാറും.ഭയത്തോടെയും, കർശനമായ നിയമങ്ങൾക്കുള്ളിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. തിരക്കഥ രചിച്ചിരിക്കുന്നത്. ഹരി നാരായണൻ്റെ വരികൾക്ക് എം.ജയചന്ദ്രൻ -രഞ്ജിൻ രാജ് എന്നിവർ ഈണം പകർന്നിരിക്കുന്നു ‘തരുൺ ഭാസ്ക്കറാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – ലാൽ കൃഷ്ണൻ.പശ്ചാത്തല സംഗീതം – വില്യം ഫ്രാൻസിസ് iകലാസംവിധാനം.കമർ എs ക്കരമേക്കപ്പ്. റോഷൻ എൻ.ജി.കോസ്റ്റ്യും. ഡിസൈൻ.അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേസ്, – കെ.ജെ. വിനയൻ -സുഹൈൽ എം.പ്രൊഡക്ഷൻ കൺട്രോളർ.- റിച്ചാർഡ്പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ. ഫിനാൻസ് കൺട്രോളർ. അമീർ കൊച്ചിൻ.അബാം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിറക്കുന്നു.ഫോട്ടോ – അനിഷ് അർജുൻ.

വാഴൂർ ജോസ്.

Newsdesk

Recent Posts

അന്തരിച്ച കാവൻ മലയാളി സജി സുരേന്ദ്രന്റെ പൊതുദർശനം നാളെ

ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…

10 hours ago

നോർത്ത്‌സൈഡ് ഹോം കെയറിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ പണിമുടക്കുന്നു

ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…

11 hours ago

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ

ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…

11 hours ago

ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ

 ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…

12 hours ago

ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് ഉറ്റസുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു

ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…

12 hours ago

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്; ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

  വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…

12 hours ago