പ്രശസ്തകോസ്റ്റ്യും – ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാന രംഗത്തേക്കെത്തുന്നു.
ബിത്രീഎം.ക്രിയേഷൻ
സിൻ്റെ പുതിയ ചിത്രമാണ് സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്നത്.
ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിനു ശേഷം ബീത്രീ എം.ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്.
പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ആ നാടിൻ്റെ സംസ്കാരവും ഭാഷയും, ആചാരങ്ങളുമെല്ലാം കോർത്തിണക്കി തികഞ്ഞ ഒരു കുടുംബകഥ യാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ്. ഒപ്പം ചില സന്ദേശങ്ങളും ഈ ചിത്രം നൽകുന്നു.
ഷറഫുദ്ദീൻ, രജീഷാ വിജയൻ സൈജു ക്കുറുപ്പ് , ,അൽത്താഫ് സലിം ,വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ ,ആശാ ബൈജു.എന്നിവരും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരുടേതാണു തിരക്കഥ.
സംഗീതം -ഹിഷാം അബ്ദുൾ വഹാബ്.
ചന്ദ്രു സെൽവ രാജാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്. അപ്പു ഭട്ടതിരിപ്പാട്.
കലാസംവിധാനം ജയൻ ക്രയോൺ, മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും – ഡിസൈൻ.
സനൂജ് ഖാൻ.
നിർമ്മാണ നിർവ്വഹണം – ഷബീർ മലവെട്ടത്ത്.
സെപ്റ്റംബർ പത്തൊമ്പതിന് പത്തനംതിട്ടയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…
Independent competition showcases both traditional and modern Irish dance, with competitors ranging in age from…
ഹൂസ്റ്റൺ: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ആഗസ്റ്റ്…
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ്…