പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ,സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ.
ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്, ഷറഫ്ദ്ദീൻ, നിരഞ്ജനാ അനൂപ്, നടൻ സാഫ്, സംവിധായകൻ മനു സ്വരാജ് എന്നിവർ രാജനീകാന്തിനെ സന്ദർശിച്ചത്.
പ്രേക്ഷകരുടെ ആവശ്യപ്രകാരം സംവിധായകനും അഭിനേതാക്കളും അടങ്ങുന്ന ടീം തീയേറ്റർ സന്ദർശനം നടത്തുന്നതിനിടയി
ലാണ് കോഴിക്കോട്ടു വച്ച് രജനീകാന്തിനെ സന്ദർശിച്ച് അനുഗ്രഹം തേടിയത്.
ജയിലർ ടു വിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനീകാന്ത് കോഴിക്കോട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിനെ രജനീകാന്തിന് വ്യക്തിപരമായി പരിചയമുണ്ട്. സുരാജ് ഇപ്പോൾ തമിഴ് സിനിമയിലും ശ്രദ്ധേയനാണ്. ഈയവസരത്തിലാണ് പടക്കളം സിനിമ കേരളത്തിൽ വിജയത്തിലേക്കു കുതിക്കുന്ന വാർത്ത അറിയുന്നത്.
കോഴിക്കോട്ടെത്തിയപ്പോൾ സുരാജ് താൽപ്പര്യമെടുത്താണ് രജനീകാന്തിനെ സന്ദർശിക്കാനെത്തിയത്.
ചിത്രത്തേക്കുറിച്ചു വിശദമായിത്തന്നെ രജനികാന്ത് ചോദിച്ചു മനസ്സിലാക്കി.
പുതുമയുള്ള ഇതിവൃത്തങ്ങൾ എപ്പോഴും പ്രേഷകർ സ്വീകരിക്കുമെന്നതാണ് ഈ ചിത്രത്തിൻ്റെ വിജയമെന്ന് രജനികാന്ത് കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി.
മനസ്സു നിറഞ്ഞ ആശംസ നൽകിയാണ് സ്റ്റൈൽ മന്നൻ പടക്കളം ടീമിനെ യാത്രയാക്കിയത്. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവരാണ് പടക്കളം നിർമ്മിച്ചിരിക്കുന്നത്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…