Entertainment

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽഅഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽആരംഭിച്ചു

നല്ലൊരു ഇടവേളക്കുശേഷം
സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു.

സുഹാസിനി മണിരത്‌നം ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ്ആരംഭം കുറിച്ചത്.
ജയ് ദേവ് ഈ ചിത്രം സംവിധാനം ചെയ്യുന്ന ഇ ചിത്രം റൂബി എൻ ഡവർനിർമ്മിക്കുന്നു.
ഫാദർ സജി ജോർജ് വട്ടക്കുഴിയാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുത്.
സുഹാസിനി മണിരത്‌നം ഫസ്റ്റ് ക്ലാപ്പും നൽകി.
സൈക്കോളജി ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം എൺപതു കാലഘട്ടങ്ങളിലെ പുരാതനവും,
സമ്പത്തും, പ്രതാപം നിറഞ്ഞതുമായ ഒരു സുറിയാനി ക്രിസ്റ്റ്യൻ കുടുംബത്തിൻ്റെ കഥ പറയുന്നു.


കുട്ടംബ ബന്ധങ്ങളുടെ കെട്ടുറപ്പും, മൂല്യങ്ങളുടെ വിശ്വാസ്യതയും മുറുകെ പിടിക്കുന്ന ഒരു കുടുംബത്തിൽ പലപ്പോഴും സ്ത്രീ കഥാപാത്രങ്ങൾ അപ്രസക്‌തരാണ്. ഇവിടെ അത്തരമൊരു സാഹചര്യവും അതിനിടയിലൂടെ അരങ്ങേറുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് അഞ്ചാം പ്രമാണമെന്ന ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.
തികച്ചും റിയലിസ്റ്റിക്കായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.


ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്.
മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു.
രൺജി പണിക്കർ,
നിമിഷ എലിസബത്ത് ഡീൻ്, ഷെബിൻ
ബെൻസൺ, വിനയ് മേനോൻ, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആൻ്റെണിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.


സംഗീതം സൂരജ് എസ് കുറുപ്പ് .
ഛായാഗ്രഹണം – സിൻ്റോ പൊടുത്താസ്.
എഡിറ്റിംഗ് -ബീന പോൾ.
കലാസംവിധാനം അപ്പുണ്ണി സാജൻ .
മേക്കപ്പ് _വിൻസി
കോസ്റ്റ്യും ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ.
സ്റ്റിൽസ്- അജി മസ്ക്കറ്റ്.
ഫിനാൻസ് കൺട്രോളർ , അനിൽ ആമ്പല്ലൂർ .
ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ- ആദർശ് ജി.നായർ.
കോ-ഡയറക്ടർ-മിരിയം ചാണ്ടി.
പ്രൊഡക്ഷൻ മാനേജർ – ജെറി വിൻസൻ്റ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അസ്മീർ നേമം.
പ്രൊഡക്‌ഷൻ കൺട്രോളർ – രാജേഷ് മേനോൻ. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ഈ ചിത്രിത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

അഞ്ചാം പ്രമാണത്തിലെ
സ്ത്രീപക്ഷ പ്രാധാന്യംഅഞ്ചാം പ്രമാണത്തിൽ സ്ത്രീ പ്രാധാന്യം ഏറെ കൂടുതലാണ് .
സുഹാസിനി, കനി കുസൃതി തുടങ്ങിയ പ്രഗത്ഭ താരങ്ങൾ… ഇവർക്കൊപ്പം ബോളിവുഡ്ഡിൽ നിന്നും  നിമിഷ എലിസബത്ത് ഡീൻ എന്ന നടിയും ഈ ചിത്രത്തിൽ, ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ആദ്യമായി മലയാളത്തിലേക്കുള്ള കടന്നുവരവു കൂടിയാണ് നിമിഷയുടേത്.


ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും ആക്റ്റിംഗിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള നിമിഷ അഭിനയ രംഗത്ത് നാന്ദികുറിക്കുന്നത് ബോളിവുഡ്ഡിലാണ്. ബോളിവുഡ്ഡിലെ പ്രശസ്‌ത നടനായിരുന്ന സുഷാന്ത് സിംഗ് രാജ്പുത് നായകനായി അഭിനയിച്ച ദിൽബോച്ചാരാ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം ആദ്യമായി മയോളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് അഞ്ചാം പ്രമാണം. തിരക്കഥാകൃത്ത് ഷൈനി ആൻ്റെണി മികച്ചമാധ്യമ പ്രവൃർത്തകയും, നോവലിസ്റ്റുമാണ് .
കഥക്ക് കോമൺവെൽത്ത് പുരസ്ക്കാരത്തിന് അർഹയാകുകയും ചെയ്തിട്ടുണ്ട് .
കോ-ഡയാക്ടർ – മിരിയം ചാണ്ടി രണ്ടായിരുപത്തി
നാലിലെ  ദേശിയ പുരസ്ക്കാര മത്സരത്തിൽ നോൺ ഫീച്ചർ ഫിലിം രംഗത്ത് മികച്ച സംവിധായികക്കുള്ള പുരസ്‌ക്കാരത്തിന് അർഹയായതാണ്.


എഡിറ്റർ ബീനാപോളും നിരവധി പുരസ്ക്കാര ങ്ങൾ നേടിയതാണ്.
മേക്കപ്പ് – വിൻസി.
കോസ്റ്റ്യും ഡിസൈൻ – മഞ്ജുഷ രാധാകൃഷ്ണൻ.
എന്നിങ്ങനെയുള്ളവർ ഈ സിനിമയുടെ മുൻനിരയിലെ പ്രധാനികളാണ്
അങ്ങനെ നിരവധി പുരസ്‌കാരജേതാക്ക
ളുടെ ഒരു സംഗമം കൂടിയാണ് ഈ ചിത്രം.
ഇത്രയും സ്ത്രീ
സാന്നിദ്ധ്യം, ഈ ചിത്രത്തെ ഒരു സ്ത്രീപക്ഷ സിനിമയായും വിശേഷിപ്പിക്കാം

വാഴൂർ ജോസ്
ഫോട്ടോ റോഷൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

യുകെയിൽ ടു-ചൈൽഡ് ബെനിഫിറ്റ് പരിധി ഇന്ന് അവസാനിക്കും

യുകെയിൽ ടു-ചൈൽഡ് ബെനിഫിറ്റിനായുള്ള പരിധി ഔദ്യോഗികമായി അവസാനിക്കും. ഇത് ഏകദേശം 450,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. 2017-ൽ കൺസർവേറ്റീവുകൾ…

46 mins ago

‘കടുവാക്കുന്നേൽ കുറുവച്ചൻ്റെ’ ആദ്യ ലുക്ക് എത്തി

പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചുംമീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.പഴയ തലമുറക്കാർ…

12 hours ago

‘മെൽകൗ പോണ്ടിച്ചേരി’ ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രംടൈറ്റിൽ പ്രകാശനം നടന്നു

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…

20 hours ago

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും..”; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടുംഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന…

1 day ago

അയർലണ്ടിന്റെ പുതിയ ഡിജിറ്റൽ വാലറ്റിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു

അയർലണ്ടിന്റെ നിർദ്ദിഷ്ട ഡിജിറ്റൽ വാലറ്റ് ആപ്പിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു.ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രേഖകൾ സുരക്ഷിതമായി ആക്‌സസ്…

2 days ago

രുചിയേറും ‘വിഷു സദ്യ’ ഒരുക്കി ഊട്ടുപുര; ഇപ്പോൾ ബുക്ക്‌ ചെയ്യാം

ഈ വിഷു ദിനത്തിൽ രുചിയുടെ കൈനീട്ടവുമായി 'ഊട്ടുപുര' സ്പെഷ്യൽ സദ്യ. ഉപ്പേരി മുതൽ അടപ്രഥമൻ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ വിഷു…

2 days ago