നല്ലൊരു ഇടവേളക്കുശേഷം
സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു.
സുഹാസിനി മണിരത്‌നം ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ്ആരംഭം കുറിച്ചത്.
ജയ് ദേവ് ഈ ചിത്രം സംവിധാനം ചെയ്യുന്ന ഇ ചിത്രം റൂബി എൻ ഡവർനിർമ്മിക്കുന്നു.
ഫാദർ സജി ജോർജ് വട്ടക്കുഴിയാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുത്.
സുഹാസിനി മണിരത്‌നം ഫസ്റ്റ് ക്ലാപ്പും നൽകി.
സൈക്കോളജി ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം എൺപതു കാലഘട്ടങ്ങളിലെ പുരാതനവും,
സമ്പത്തും, പ്രതാപം നിറഞ്ഞതുമായ ഒരു സുറിയാനി ക്രിസ്റ്റ്യൻ കുടുംബത്തിൻ്റെ കഥ പറയുന്നു.
കുട്ടംബ ബന്ധങ്ങളുടെ കെട്ടുറപ്പും, മൂല്യങ്ങളുടെ വിശ്വാസ്യതയും മുറുകെ പിടിക്കുന്ന ഒരു കുടുംബത്തിൽ പലപ്പോഴും സ്ത്രീ കഥാപാത്രങ്ങൾ അപ്രസക്‌തരാണ്. ഇവിടെ അത്തരമൊരു സാഹചര്യവും അതിനിടയിലൂടെ അരങ്ങേറുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് അഞ്ചാം പ്രമാണമെന്ന ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.
തികച്ചും റിയലിസ്റ്റിക്കായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്.
മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു.
രൺജി പണിക്കർ,
നിമിഷ എലിസബത്ത് ഡീൻ്, ഷെബിൻ
ബെൻസൺ, വിനയ് മേനോൻ, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആൻ്റെണിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം സൂരജ് എസ് കുറുപ്പ് .
ഛായാഗ്രഹണം – സിൻ്റോ പൊടുത്താസ്.
എഡിറ്റിംഗ് -ബീന പോൾ.
കലാസംവിധാനം അപ്പുണ്ണി സാജൻ .
മേക്കപ്പ് _വിൻസി
കോസ്റ്റ്യും ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ.
സ്റ്റിൽസ്- അജി മസ്ക്കറ്റ്.
ഫിനാൻസ് കൺട്രോളർ , അനിൽ ആമ്പല്ലൂർ .
ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ- ആദർശ് ജി.നായർ.
കോ-ഡയറക്ടർ-മിരിയം ചാണ്ടി.
പ്രൊഡക്ഷൻ മാനേജർ – ജെറി വിൻസൻ്റ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അസ്മീർ നേമം.
പ്രൊഡക്‌ഷൻ കൺട്രോളർ – രാജേഷ് മേനോൻ. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ഈ ചിത്രിത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
അഞ്ചാം പ്രമാണത്തിലെ
സ്ത്രീപക്ഷ പ്രാധാന്യംഅഞ്ചാം പ്രമാണത്തിൽ സ്ത്രീ പ്രാധാന്യം ഏറെ കൂടുതലാണ് .
സുഹാസിനി, കനി കുസൃതി തുടങ്ങിയ പ്രഗത്ഭ താരങ്ങൾ… ഇവർക്കൊപ്പം ബോളിവുഡ്ഡിൽ നിന്നും നിമിഷ എലിസബത്ത് ഡീൻ എന്ന നടിയും ഈ ചിത്രത്തിൽ, ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ആദ്യമായി മലയാളത്തിലേക്കുള്ള കടന്നുവരവു കൂടിയാണ് നിമിഷയുടേത്.
ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും ആക്റ്റിംഗിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള നിമിഷ അഭിനയ രംഗത്ത് നാന്ദികുറിക്കുന്നത് ബോളിവുഡ്ഡിലാണ്. ബോളിവുഡ്ഡിലെ പ്രശസ്‌ത നടനായിരുന്ന സുഷാന്ത് സിംഗ് രാജ്പുത് നായകനായി അഭിനയിച്ച ദിൽബോച്ചാരാ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം ആദ്യമായി മയോളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് അഞ്ചാം പ്രമാണം. തിരക്കഥാകൃത്ത് ഷൈനി ആൻ്റെണി മികച്ചമാധ്യമ പ്രവൃർത്തകയും, നോവലിസ്റ്റുമാണ് .
കഥക്ക് കോമൺവെൽത്ത് പുരസ്ക്കാരത്തിന് അർഹയാകുകയും ചെയ്തിട്ടുണ്ട് .
കോ-ഡയാക്ടർ – മിരിയം ചാണ്ടി രണ്ടായിരുപത്തി
നാലിലെ ദേശിയ പുരസ്ക്കാര മത്സരത്തിൽ നോൺ ഫീച്ചർ ഫിലിം രംഗത്ത് മികച്ച സംവിധായികക്കുള്ള പുരസ്‌ക്കാരത്തിന് അർഹയായതാണ്.
എഡിറ്റർ ബീനാപോളും നിരവധി പുരസ്ക്കാര ങ്ങൾ നേടിയതാണ്.
മേക്കപ്പ് – വിൻസി.
കോസ്റ്റ്യും ഡിസൈൻ – മഞ്ജുഷ രാധാകൃഷ്ണൻ.
എന്നിങ്ങനെയുള്ളവർ ഈ സിനിമയുടെ മുൻനിരയിലെ പ്രധാനികളാണ്
അങ്ങനെ നിരവധി പുരസ്‌കാരജേതാക്ക
ളുടെ ഒരു സംഗമം കൂടിയാണ് ഈ ചിത്രം.
ഇത്രയും സ്ത്രീ
സാന്നിദ്ധ്യം, ഈ ചിത്രത്തെ ഒരു സ്ത്രീപക്ഷ സിനിമയായും വിശേഷിപ്പിക്കാം
വാഴൂർ ജോസ്
ഫോട്ടോ റോഷൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…