സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഒരു കൈയ്യിൽ ബാഗും. മറു കൈയ്യിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ എത്തുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഡിസംബർ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് മോഹൻലാലിൻ്റെ ലൗലജൻ. അയാളുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളെ കോർത്തിണക്കി ഒരു പോലീസ് പ്രൊസീജിയർ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സാധാരണ ജീവിതത്തോടു ചേർന്നു നിന്നുകൊണ്ടുള്ള സമീപനമാണ് ചിത്രത്തിലുടനീളം സംവിധായകനായ തരുൺ മൂർത്തി സ്വീകരിച്ചിരിക്കുന്നത്.
മീരാ ജാസ്മിനാണ് നായിക.
ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ.ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു.
ഇഷ്ക്ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- ഷഫീഖ് വി.ബി
ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ – മഷർ ഹംസ
കോ-ഡയറക്ടർ – ബിനു പപ്പു.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ്ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – അഫ്നാസ് . വി.
സ്റ്റിൽസ് – അമൽ.സി. സദർ .
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സ.കെ.എസ്‌തപ്പാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളിലൂടെ മായൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. https://youtu.be/Y488C2KfdmQ?si=nSCca5y9CdN4H38x മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ്…
ലോകത്തെ പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ Nvidia-യുടെ സിഇഒ സ്ഥാനത്തേക്ക് സഹസ്ഥാപകൻ ജെൻസൻ ഹുവാങ് (Jensen Huang) തിരിച്ചെത്തി. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട…
അയർലണ്ടിൽ സിവിൽ സർവീസിലും പൊതുമേഖലയിലും ജോലി ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാതെ ഒഴിവായിപ്പോയത് 1,000-ത്തിലധികം പേർ. കഴിഞ്ഞ 18 മാസത്തിനിടെ നിയമന…
അയർലണ്ടിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പ്രത്യേക ബ്രാൻഡിലുള്ള ജമ്പറുകളും ജാക്കറ്റുകളും കോട്ടുകളും നിർബന്ധമാക്കുന്നത് നിരോധിക്കാനുള്ള നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ യൂണിഫോമുകളുടെ…
അയർലണ്ടിന്റെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ Ryanair സീറ്റ് ബുക്കിങ് സംവിധാനത്തിൽ മാറ്റം വരുത്തി. അധിക പണം നൽകി മുൻകൂട്ടി സീറ്റ്…
അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…