ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രം നവംബർ പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു.
ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ഒറ്റപ്പെട്ട ഒരു ബംഗ്ളാവിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിലെ ജനപ്രിയരായ അഭിനേതാക്കൾ വ്യത്യസ്ഥ ഭവങ്ങളുമായിട്ടുള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്. പശ്ചാത്തലത്തിൽ പഴയ കാലഘട്ടത്തിലെ ഒരു വില്ലിസ് ജീപ്പും കാണാം.
ഒരു ഒരു ബംഗ്ലാവിൻ്റെയും ഒപ്പം ജീപ്പിൻ്റേയും പ്രാധാന്യം ഈ ചിത്രത്തിനുണ്ടന്ന് പോസ്റ്ററിൽ നിന്നും മനസ്സിലാക്കാം.
മിസ്റ്ററിയും, ദുരൂഹതകളും, ഉദ്വേഗതയും,
മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും കൊണ്ട് ഏറെ വിസ്‌മയിപ്പിക്കുന്ന ഒരു ദൃശ്വാനുഭവമായിരിക്കും ഈ ചിത്രമെന്നാണ്
പോസ്റ്റർ നൽകുന്ന സൂചന.
ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്‌ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്‌ത, രേവതി ശർമ്മ, കാവ്യാ ഭാനു, അനിതാ നായർ,
പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ്ണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ പി നിസ്സ,
എന്നിവരുംപ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ഡോണി കടമ്മനിട്ട.
സംഗീതം – ക്രിസ്റ്റോ സേവ്യർ.
ഛായാഗ്രഹണം – ശരൺ വേലായുധൻ.
എഡിറ്റിംഗ് – സൂരജ്. ഈ. എസ്.
പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ .
കലാസംവിധാനം – സിബിൻ വർഗീസ് .
മേക്കപ്പ് -റോണി വെള്ളത്തൂവൽ.
കോസ്‌റ്റ്യും ഡിസൈൻ- ഗോപിക ഉണ്ണികൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-അംബ്രു സൈമൺ .
സ്റ്റിൽസ്- ജിതിൻ എസ് ബാബു.
സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്.
ഫൈനൽ മിക്സ് – രാജാകൃഷ്‌ണൻ എം ആർ.
കളരിസ്റ്റ്- ലിജു പ്രഭാകർ.
പബ്ളിസിറ്റി ഡിസൈൻ- മാമി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്‌സ്ക്യൂറ എൻ്റെർടൈൻമെൻ്റ്സ് .
ആക് ഷൻ- കലൈ കിംഗ്സ്റ്റൺ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- ഡാനിഷ്.കെ.എ.
പ്രൊഡക്‌ഷൻ മാനേജർ- ജസ്റ്റിൻ ടോണി തോമസ്.
പ്രൊഡക്ഷൻ എക്സികുട്ടീവ്- ഷെറിൻ സ്റ്റാൻലി
പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്.
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത് .
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (HENOK) ആലപ്പുഴയിൽ ആരംഭിച്ചു. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം…
അയർലണ്ടിലെ കോർക്കിൽ ഭവനവില വർധനയ്ക്കിടെ കുറഞ്ഞ വാടകയിൽ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി 70 Cost Rental അപ്പാർട്ട്‌മെന്റുകൾ പ്രാദേശിക…
അയർലൻഡിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമായ റെവല്യൂട്ടിന്റെ (Revolut) വിവിധ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. 2026 ഒക്ടോബർ…
ആശങ്കയായി ചരക്കുനീക്കച്ചെലവും ഇന്ത്യയിലെ വിലക്കയറ്റവും അയർലൻഡിലെ ഇന്ത്യൻ ഗ്രോസറി കടകളിൽ വിൽക്കുന്ന അരി, പലവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണകൾ, പയർവർഗങ്ങൾ തുടങ്ങി ഇന്ത്യയിൽനിന്ന്…
അയർലൻഡിൽ ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യത. അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്ന് രാജ്യത്തേക്ക് നീങ്ങുന്ന സ്റ്റോം ഓസ്റ്റന്റെ (Storm…
പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തെ തകർക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും…