പാതിരാത്രി എന്നു പറയുമ്പോൾത്തന്നെ ആ രാത്രിയുടെ ചില ദുരൂഹതകൾ പൊതുസ്വഭാവത്തോടെ നമ്മളുടെ മുന്നിലെത്തും.ഇവിടെ ഇതു സൂചിപ്പിച്ചത് പാതിരാത്രി എന്ന ചിത്രം നൽകുന്ന സൂചനകൾ കണ്ടിട്ടാണ്. ഈ ചിത്രത്തിൻ്റെ ഇന്നുപുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങൾ ഈ ദുരൂഹതകളിലേക്കു വിരൽ ചൂണ്ടുന്നു.
അതിലെ ചില രംഗങ്ങൾ നമുക്കൊന്നു
ശ്രദ്ധിക്കാം.
സാർ നാൽപ്പതു കിലോ ഏലം. മുപ്പത്തിനാലു കിലോ കുരുമുളക്… എട്ട് റബ്ബർ ഷീറ്റ്. പിന്നെ ഒരു ബ്ലൂട്ടൂത്ത് സ്പീക്കർ…
ഈ ബ്ളൂടുത്ത് സ്പീക്കറിൻ്റെ കൂടെ ഒരു സ്കോച്ച് വിസ്ക്കിയുണ്ടായിരുന്നോ?
ഉണ്ടായിരുന്നു സാറെ പക്ഷെ ബോട്ടിലു കാലിയായിരുന്നു.
അൻസാർ അലി വയസ്സ് മുപ്പത്തിയേഴ് … ഉദ്ദേശം പാതിരാത്രിയോടുകൂടി ചെങ്കരയിലുള്ള ഇയാളുടെ വീട്ടിലല്ല കാണാതായി …
ഇയാളെ കാണാതാകുമ്പോൾ
പച്ചനിറത്തിലുള്ള ട്രാക്ക് സ്യൂട്ടും, പച്ച ടീഷർട്ടും. ധരിച്ചിരിക്കുന്നു…
നിങ്ങളു സൂക്ഷിക്കണം… വേറെ എന്തൊക്കെയോ കളികൾ നടക്കുന്നുണ്ട്.
പാതിരാത്രി ട്രയിലിലെ ഈ രംഗങ്ങൾ ഈ ചിത്രത്തെ ഒരു ത്രില്ലർ സിനിമയിലേക്കു നയിക്കുന്നു എന്നു തികച്ചും അടിവരയിട്ടു സമർത്ഥിക്കുന്നു.
മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനു മുന്നോടിയായി പുറത്തുവിട്ടതാണ് ഈ ട്രയിലർ.
ചിത്രത്തിലുടനീളം സസ്പെൻസും, ദുരൂഹതയും കോർത്തിണക്കി യിട്ടുള്ള ഈ ചിത്രത്തിൻ്റെ ട്രയിലർ കുറഞ്ഞ സമയം കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. അബ്ദുൾ നാസർ, ആഷിയാ നാസർ
എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ
ഒരു രാത്രിയിൽ നടക്കുന്നതാണ് ഈ ചിത്രത്തിൻ്റെ കഥ.
രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കേസന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലൂടെ യാണ് ചിത്രത്തിൻ്റെ സഞ്ചാരം.
നവ്യാനായരും, സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്നും, ആൻ അഗസ്റ്റിനും നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശബരിഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്.
ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – ജയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ.
എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം – ദിലീപ് നാഥ്.
ചമയം – ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും – ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ.
സംഘട്ടനം – പി.സി. സ്റ്റണ്ട്സ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – സിബിൻ രാജ്
പരസ്യകല – യെല്ലോ ടൂത്ത്
പ്രോജക്റ്റ് ഹെഡ് -റിനി അനിൽകുമാർ.
പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ
കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങ
ളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – നവീൻ മുരളി
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…