ബോബി.സഞ്ജയ് യുടെ കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി.
നല്ല കുട്ടികൾ അല്ലേ?
ഭംഗി
മാത്രമല്ല, ഔചിത്യവും മര്യാദയുമൊക്കെയുള്ള കുട്ടികൾ…
കണ്ടു പഠിക്കണം ഇവരെ നല്ല ചങ്കൂറ്റമുള്ള പെമ്പിള്ളേര് …
എന്തായാലും എനിക്കിഷ്ടമായി …
സുന്ദരിമാരായ രണ്ടു പെൺകുട്ടികളുടെ നിറസാന്നിദ്ധ്യത്തെക്കുറിച്ച് നാട്ടുകാർക്കിടയിലെ കമൻ്റുകളാണി;
തൊക്കെ.
ഈ നാട്ടിൽ ഒരു ബ്യൂട്ടി പാർലർ നടത്താനെത്തുന്ന രണ്ടു പെൺകുട്ടികളാണിവർ. ഉള്ളതെല്ലാം വിറ്റു പെറുക്കി എത്തിയതാണീ പെൺകുട്ടികൾ. അവർ തന്നെ അതു വ്യക്തമാക്കിയിരിക്കുന്നു. ശാന്തമായ അന്തരീക്ഷത്തിൽ, സ്വസ്ഥ’ മായി ഒരു സ്ഥാപനം നടത്തി ജീവിക്കാനിറങ്ങിത്തിരിച്ച രണ്ടു പെൺകുട്ടികളാണിവർ.
എന്തായാലും അവർ പ്രതീഷിച്ചതു പോലെ ശാന്തമായ അന്തരീക്ഷമായി തുന്നില്ല പിന്നീടവരുടെ ജീവിതം.. അപ്രതീഷിതമായ ചില സംഭവങ്ങൾ അവരുടെ ജീവിതത്തെ ഏറെ സംഘർഷഭരിതമാക്കി…
കൊള്ള എന്ന ചിത്രത്തിൻ്റെ ട്രയിലറിലൂടെ ഈ സംഭവങ്ങൾ കാട്ടിത്തരുന്നു.
ഏറെ ദുരൂഹതകൾ സമ്മാനിച്ചു കൊണ്ടുള്ളതാണ് ഈ ചിത്രം.
രജീഷാ വിജയനും, പ്രിയാ വാര്യരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
വിനയ് ഫോർട്ട്, അലൻസിയർ,, പ്രശാന്ത് അലക്സാണ്ടർ, ഷെബിൻ ഫ്രാൻസിസ്, ജിയോബേബി, പ്രേം പ്രകാശ്, വിനോദ് പറവൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ‘
ജാസിം ജലാൽ – നെൽസൺ ജോസഫ് എന്നിവരുടേതാണ് തിരക്കഥ.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – രാജ് വേൽ മോഹൻ
എഡിറ്റിംഗ് – അർജുൻ ബെൻ.
കലാസംവിധാനം – രാഖിൽ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ –
സുജിത് – സി.എസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനീഷ് സെബാസ്റ്റ്യൻ .
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.
എക്സിക്കുട്ടീവ്.പ്രൊഡ്യൂസർ -രവി മാത്യു.
കോ- പ്രൊഡ്യൂസർ – ലച്ചു രജീഷ് .
ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തിൽ രവി മാത്യുെ പ്രൊഡക്ഷൻസും സഹകരിക്കുന്നുണ്ട്.
രജീഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.രജീഷ് ‘. ഈ ചിത്രം നിർമ്മിക്കുന്നു ‘
ജൂൺ ഒമ്പതിന് ഈ ചിത്രം അയ്യപ്പൻ മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…