Entertainment

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം 2 – മോഹിനിയാട്ടം ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു

ഒരു  കുടുംബത്തിനുള്ളിലെ സംഘർഷങ്ങൾ തികച്ചും രസാകരമായി അവതരിപ്പിച്ച് ശ്രദ്ധേയമായ ചിത്രമാണ് ഭരതനാട്യം.

കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ തുടർച്ചയായ മോഹിനിയാട്ടം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ എട്ട് ശനിയാഴ്ച്ച കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് ആരംഭിച്ചു. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രവും തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

തോമസ് തിരുവല്ലാ ഫിലിംസ്, സൈജുക്കുറുപ്പ് എൻ്റർടൈൻമെൻ്റസ്, എന്നീ ബാനറുകളിൽ  ലിനി മറിയം ഡേവിഡ്, അനുപമ. ബി. നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഭരതൻ്റെ കുടുംബത്തിലെ ചില രഹസ്യങ്ങളായിരുന്നു ഭരതനാട്യത്തിലെ വിഷയമെങ്കിൽ, മോഹിനിയാട്ടത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത് ഏതു വിഷയമാണ്?

പ്രേക്ഷകർക്ക് കൗതുകവും, ചിരിയുമൊക്കെ സമ്മാനിച്ചു കൊണ്ടുതന്നെയാണ് കൃഷ്ണദാസ് മുരളി മോഹിനിയാട്ടത്തേയും  അവതരിപ്പിക്കുന്നത്.

സൈജുക്കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി, നന്ദു പൊതുവാൾ, ദിവ്യാ. എം. നായർ, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണൻ, സോഹൻ സീനുലാൽ, ശ്രീജ രവി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, എന്നിവരും ഇവർക്കു പുറമേ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, നിസ്താർ സേട്ട്, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ഗുരുവായൂർ തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

വിഷ്ണു.ആർ. പ്രദീപാണ് കോ -റൈറ്റർ.

സംഗീതം – ഇലക്ട്രോണിക്ക് കിളി,

ഛായാഗ്രഹണം – ബബ്‌ലു അജു.

എഡിറ്റിംഗ് – ഷഫീഖ്.

കലാസംവിധാനം- ദിൽജിത്ത്.എം.

മേക്കപ്പ് – മനോജ് കിരൺ രാജ് .

കോസ്റ്റ്യുംഡിസൈൻ – സുജിത് മട്ടന്നൂർ .

സ്റ്റിൽസ് – വിഷ്ണു.എസ്. രാജൻ.

ഡിസൈൻ – യെല്ലോ ടൂത്ത്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംസൺ സെബാസ്റ്റ്യൻ.

പ്രൊഡക്ഷൻ മാനേജേഴ്സ് – ജോബി, വിവേക് .

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൽമാൻ.കെ.എം. 

കൺട്രോളർ – ജിതേഷ് അഞ്ചു മന.

കൂത്തുപറമ്പ്, മട്ടന്നൂർ, ധർമ്മടം, ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം അക്രമാസക്തം; ആയിരത്തിലധികം പേർ അറസ്റ്റിൽ

പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…

3 hours ago

‘യു.എ സർട്ടിഫിക്കറ്റോടെ  ‘ടൈറ്റാൻസ്’ ഒക്ടോബർ ഇരുപത്തിരണ്ടിന്എത്തുന്നു’

പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…

8 hours ago

‘മായന്’  പുതിയ ലുക്കുമായി ജയസൂര്യ

ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് സംവിധാനം…

8 hours ago

‘അതി മനോഹരം’ ഡിസംബർ ഇരുപത്തി നാലിന് പുതിയ അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ്…

8 hours ago

ബോളിവുഡ് ഹിറ്റുകളുടെ സംഗീതസന്ധ്യയുമായി ഉദിത് നാരായണും മകൻ ആദിത്യയും; ‘Bade Miyan Chote Miyan’ ഡബ്ലിനിൽ; EXCLUSIVE FESTIVE PRICES – LIMITED TIME ONLY!

ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…

20 hours ago

Portmarnock മലയാളിക്കെതിരെ കൂടുതൽ ആരോപണങ്ങൾ; ഇന്ത്യയിൽ 20 ഡോക്ടർമാരിൽ നിന്ന് പണം വാങ്ങി; യുകെയിൽ 10 കോടി രൂപയുടെ തട്ടിപ്പ്

അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…

21 hours ago