Entertainment

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.
ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്‌റ്റ്യഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ്. ഈ . കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ പ്രൊഡ്യൂസേർഡ്- സംഗീത് സേനൻ,  നിമിതാ ഫ്രാൻസിസ്.
കോ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.

ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെയാണ്
ഈ ചിത്രത്തിൻ്റെ അവതരണം.
തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം.
ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്.
ഒരു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി
എന്നിവരും പ്രധാന താരങ്ങളാണ്.
തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് – സൂരജ്. ഈ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ് ; അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു .
സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്.
ഡിസൈൻ – യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാട് തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന ഈ ചിത്രം
ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

4 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

16 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

17 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

17 hours ago

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

19 hours ago

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…

19 hours ago