സുരേഷ് ഗോപിയെ നായകനാക്കി സനൽ  വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 14 ബുധനാഴ്ച്ച ഒറ്റപ്പാലത്തു പൂർത്തിയായി. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അങ്കമാലിക്കടുത്ത് കാലടിയിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംദിച്ചത്. പിന്നീട് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയായിരുന്നു. പിന്നീട് പാലക്കാട്ടെ അഹല്യാകോംപ്ലക്സി ലേക്കും അവിടെ നിന്നും ഒറ്റപ്പാലത്തേക്കും ഷിഫ്റ്റ് ചെയ്യപ്പെട്ടു. അങ്ങനെ വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്നെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ഒറ്റപ്പാലത്തെ ഷെഡ്യൂളോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായത്.

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്.

സുരാജ് വെഞ്ഞാറമൂടും, ഗൗതം വാസുദേവ മേനോനും നവ്യാനായരും മുഖ്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രാച്ചി ടെഹ് ലാൻ (മാമാങ്കം ഫെയിം), ശീജിത്ത് രവി, ഇന്ദ്രൻസ്, ഷാജു, സരയൂ, അനിലാനായർ, സാദിഖ്, സന്തോഷ് കീഴാറ്റൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

കഥ -ജിത്തു.കെ.ജയൻ, മനു .സി .കുമാർ.

തിരക്കഥ – മനു.സി. കുമാർ.

സംഗീതം – രാഹുൽ രാജ്

ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി.

എഡിറ്റിംഗ് – മൺസൂർ മത്തുടട്ടി. കലാസംവിധാനം – സുനിൽ കെ.ജോർജ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക്.

അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി.

കോ- പ്രൊഡ്യൂസർ – മനോജ് ശീകാന്ത.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രാജാ സിംഗ്, കൃഷ്ണകുമാർ.

ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ്

നിർമ്മാണ നിർവ്വഹണം – പൗലോസ് കുറുമുറ്റം, ബിനു മുരളി.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…

24 mins ago

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്; പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…

26 mins ago

ഇറാൻ്റെ വാതകപ്പാടം ആക്രമണം; ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

വാഷിംഗ്‌ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…

30 mins ago

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…

46 mins ago

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

വാഷിംഗ്‌ടൺ ഡി സി :പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന് യുഎസ് നാഷണൽ ഇൻ്റലിജൻസ്…

52 mins ago

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജിന്റെ വിചാരണ പൂർത്തിയായി ജൂറി തീരുമാനം ഇന്ന്

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ പണം വെളുപ്പിക്കൽ കേസിൽ വിചാരണ പൂർത്തിയായി. വ്യാഴാഴ്ച ഉച്ചയോടെ…

1 hour ago