എയ്ഞ്ചൽ മരിയാ സിനിമാ സിൻ്റ ബാനറിൽ എസ്.കെ.ലോറൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് തിരിമാലി. ഈയിത്രം നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്നു. ഏറെ വിജയം നേടിയ ശിക്കാരി ശംഭു എന്ന ചിത്രത്തിനു ശേഷം ഏയ്ഞ്ചൽ മരിയ സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണ് തിരിമാലി. റാഫി, ഷാഫി എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്നിരുന്ന രാജീവ് ഷെട്ടി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയാണ്.
വിജയദശമി ദിനമായ ഒക്ടോബർ ഇരുപത്തിയാറ് തിങ്കളാഴ്ച്ച കൊച്ചിയിലെ ടാജ് ഗേറ്റ് വേ ഹോട്ടലിൽ വച്ച് ഈ ചിത്രത്തിൻ്റെ ആരംഭം കുറിച്ചു. ശക്തമായ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രശസ്തവ്യക്തികളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുക്കുകയുണ്ടായി -കോവിഡ് മഹാമാരിയുടെ പേരിൽ നിലനിൽക്കുന്ന ലോക് – ഡൗണിൽ ഇത്തരമൊരു ചടങ്ങ് തന്നെ ഇതാദ്യമായിരുന്നു. ഉദയ് കൃഷ്ണാ, ഷാഫി, ദീപു അന്തിക്കാട്, നിഷാദ് കോയ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, സ്ഫടികം ജോർജ്, രമേഷ് പിഷാരടി, ജോണി ആൻ്റണി, ഇടവേള ബാബു, ബിബിൻ ജോർജ്, ധർമ്മജൻ ബൊൾഗാട്ടി, സാദിഖ്, ബിജിപാൽ, വിഷ്ണു ഉണ്ണികൃഷ്ണൻ, സാജു ജോണി, രമ്യാ മൂവീസ് അമ്പിളി, തുടങ്ങിയവരുടെ സാന്നിദ്ധ്യം ഈ ചടങ്ങിനെ ഏറെ ആകർഷകമാക്കി.
കൊച്ചിയിലെ സാധാരണക്കാരനായ ഒരു യുവാവിന് നേപ്പാളിലേക്ക് ഒരു യാത്ര പുറപ്പെടേണ്ടി വരുന്നു. അവനോടൊപ്പം മറ്റു രണ്ടു പേർ കൂടി ഒപ്പം കൂടി. ഇവരുടെ യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നർമ്മവും അന്വേഷണവും. കൂട്ടിച്ചേർത്ത ഒരു ത്രില്ലർ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബിബിൻ ജോർജാണ് നായകൻ. അന്നാ രേഷ്മ രാജനാണ് നായിക. ധർമ്മജൻ ബൊൾഗാട്ടി, ജോണി ആൻ്റണി, ഹരീഷ് കണാരൻ, ഇന്നസൻ്റ്, സലിം കുമാർ, ഇടവേള ബാബു എന്നിവരും പ്രധാന താരങ്ങളാണ്. സേവ്യർ അലക്സ്, രാജീവ് ഷെട്ടി എന്നിവരുടേതാണ് തിരക്കഥസംഗീതം. ബി ജി പാൽ.വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം- അഖിൽ രാജ് ചിറയിൽ, മേക്കപ്പ്- റോഞക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- ഇർഷാദ് ചെറുകുന്ന്, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മനേഷ് ബാലകൃഷ്ണൻ,- രതീഷ് മൈക്കിൾ’ എക്സിക്കുട്ടിവ് പ്രൊഡ്യൂസർ. നിഷാദ്: സി.ഇസഡ്. കാസർകോട്, പ്രോജക്റ്റ് ഡിസൈനർ – ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകുമാർ ചെന്നിത്തല. നേപ്പാളിലും കൊച്ചിയിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
By വാഴൂർ ജോസ്
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…