ടൊവിനോ തോമസിൻ്റെ ജൻമദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ഒരു പുതിയ നിർമ്മാണ സ്ഥാപനം കടന്നു വരുന്നു. ‘മുൻപേ …’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്നു. ചിത്രത്തിൻ്റെ എഡിറ്റിംഗും സൈജു ശ്രീധരൻ തന്നെയാണ് നിർവഹിക്കുന്നത്.
ഏറെ വിജയം നേടിയ കുമ്പളങ്ങിനെറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിൻ്റെ പ്രതികാരം, മായാ നദി, വൈറസ്, .തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഫുട്ടേജ് എന്ന ചിത്രമൊരുക്കിയ സൈജുവിൻ്റെ രണ്ടാമതു ചിത്രമാണിത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു.
കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും, ബസുക്ക എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ഡോൾ വിൻ കുര്യാക്കോസുംപേൾ ബ്ളൂപിക്ച്ചേർസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹൃദ്യമായ ഒരു ലൗ സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഹൃദ്യമായ ഒരു ലൗ സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏതാനും നാളുകളിലായി ആക്ഷൻ ,ത്രില്ലർ സിനിമകളിൽ നിറഞ്ഞു നിന്ന ടൊവിനോ തോമസ്ഏറെ ഇടവേളക്കുശേഷമാണ് ഇത്തരത്തിലൊരു പ്രണയ ചിത്രത്തിൽ അഭിനയിക്കുന്നത്.ടീന തോമസ്സിൻ്റേതാണു തിരക്കഥ. സംഗീതം – റെക്സ് വിജയൻ.പശ്ചാത്തല സംഗീതം -സു ഷിൻ ശ്യാം.ഛായാഗ്രഹണം – ഷിനോസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബെന്നി കട്ടപ്പന
വാഴൂർ ജോസ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…