ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാൻ്റസി ചിത്രമാണ് വടി കുട്ടി മമ്മൂട്ടി.
നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഈ ചിത്രത്തിൻ്റെ ഏറെ വ്യത്യസ്ഥമായ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്.
കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലൂടെയാണ് ഈ ചിത്രത്തിന് ആരംഭം കുറിച്ചത്.
ഈ ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
വലിയ വിജയം നേടിയ ഇഷ്ക്ക് എന്ന ചിത്രത്തിനു ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
രാജീവ് ആലുങ്കലിൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – അഭിലാഷ് ശങ്കർ.
കലാസംവിധാനം – സുജിത് രാഘവ്.
മേക്കപ്പ് – രഞ്ജിത്ത് മണലിപ്പറമ്പിൽ
കോസ്റ്റ്യൂം ഡിസൈൻ – മഞ്ജുഷ രാധാകൃഷ്ണൻ.
എഡിറ്റ് – ഓസ്റ്റ്ക്രോവ് സ്റ്റുഡിയോസ്
ക്രിയേറ്റീവ് സപ്പോർട്ട് – റഫീഖ് ഇബ്രാഹിം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഫൈസൽകുട്ടി
അസ്സോസ്സിയേറ്റ് ഡയറക്ടർ – നാഫി നസീർ.
ഡിസൈൻ – എസ്.കെ. ഡി.
പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…