Entertainment

“വരാഹം”; സുരേഷ് ഗോപിയുടെ പുതിയ ചിത്രം

സുരേഷ് ഗോപി അഭിനയിക്കുന്ന 257മത് ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു. സനൽ. വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌ പടിയൂരുമാണ്  നിർമ്മിക്കുന്നതു. ഡിസംബർ ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം അങ്കമാലിക്കടുത്ത് കാലടിയിൽ ആരംഭിച്ചിരുന്നു.

സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്.

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വൈവിദ്ധ്യമാർന്ന ഒരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു കഥാപാത്രം. ഒരു പക്ഷെ നമ്മുടെ സങ്കൽപ്പങ്ങളിലെ നായക കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രമായിരിക്കും.

കഥ – ജിത്തു. കെ. ജയൻ, മനു. സി. കുമാർ.

തിരക്കഥ –  മനു. സി. കുമാർ.

സംഗീതം – രാഹുൽ രാജ്

ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി.

എഡിറ്റിംഗ്‌ – മൺസൂർ മുത്തുട്ടി.

കലാസംവിധാനം – സുനിൽ. കെ. ജോർജ്

മേക്കപ്പ് – റോണക്സ് സേവ്യർ.

കോസ്റ്റും ഡിസൈൻ – നിസ്സാർ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്.

അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി.

നിശ്ചല ഛായാഗ്രഹണം – നവീൻ മുരളി.

ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ്.

കോ- പ്രൊഡ്യൂസർ – മനോജ് ശ്രീകാന്ത്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രാജാസിംഗ്, കൃഷ്ണകുമാർ

പ്രൊഡക്ഷൻ കൺട്രോളേഴ്സ് – പൗലോസ് കുറുമുറ്റം, ബിനു മുരളി.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഭിലാഷ് പൈങ്ങോട്.

കൊച്ചി, അങ്കമാലി, പാലക്കാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

ഇസ്രായേൽ ചാരനെ ഇറാൻ തൂക്കിലേറ്റി; മിസൈൽ ആക്രമണവും പ്രത്യാക്രമണവുമായി പശ്ചിമേഷ്യ യുദ്ധഭീതിയിൽ

തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…

13 hours ago

ട്രംപിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ യുദ്ധവുമായി മുന്നോട്ട് പോകാൻ സെനറ്റ് അനുമതി

വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…

13 hours ago

സെനറ്റ് പ്രൈമറിയിൽ രാജ കൃഷ്ണമൂർത്തിക്ക് അപ്രതീക്ഷിത തോൽവി; അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള ചരിത്രപരമായ നീക്കത്തിന് കനത്ത തിരിച്ചടി

ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…

13 hours ago

ട്രംപിനെ പിന്തുണച്ച് തുളസി ഗാബാർഡ്; ഇറാൻ വിഷയത്തിൽ യുഎസ് ഭരണകൂടത്തിൽ ഭിന്നത

വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…

14 hours ago

സ്വന്തം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്ന പിതാവിന് ജീവപര്യന്തം ശിക്ഷ

വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…

14 hours ago

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ടിന്റെ പുതിയ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…

14 hours ago