ഷൈൻ ടോം ചാക്കോ പൊട്ടിച്ചിരിപ്പിക്കാൻ പോരുന്ന ഒരു പിടി മുഹൂർത്തങ്ങളുമായി കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ഗൗരവമുള്ള പ്രമേയങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി. പ്പോരുന്ന കമലിൽ നിന്നും നർമ്മമുഹൂർത്ത
ങ്ങൾക്ക്ഏറെ പ്രാധാന്യം നൽകുന്ന ആദ്യ ചിത്രമായിരിക്കുമിത്. ഗൗരവമുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് കമൽ വ്യക്തമാക്കിയിരുന്നു. അതിലേക്ക് ചെന്നെത്തുന്ന വഴികളിലാണ് ഇക്കുറി നർമ്മത്തിന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത്.
കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങളിലൂടെ യൂത്തിന് ഏറെ പ്രാധാന്യം നൽകിയാണ് അവതരണം.
സ്ത്രീകഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രത്തിൽ ഗ്രേസ് ആന്റെണി, സാസ്വികാ, മെറിനാ മൈക്കിൾ, അനുഷ രാജൻ, മാലാ പാർവ്വതി, അഞ്ജലി രാജ് എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്.
ജോണി ആന്റണി, സിദ്ധാർത്ഥ് ശിവ, നിയാസ് ബക്കർ, ശരത് സഭ, പ്രമോദ് വെളിയനാട്, വിനിത് തട്ടിൽ, ജോസുകുട്ടി, നീനാ ക്കുറുപ്പ്, രമ്യാ സുരേഷ്, മഞ്ജു പിള്ള, സ്മിനു സിജോ എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – ഹരി നാരായണൻ.
സംഗീതം – ബിജി പാൽ.
ഛായാഗ്രഹണം – പ്രകാശ് വേലായുധൻ.
എഡിറ്റിംഗ് – രഞ്ജൻ ഏബഹാം.
കലാസംവിധാനം – ഗോകുൽദാസ്.
മേക്കപ്പ് -പാണ്ഡ്യൻ.
കോസ്റ്റും ഡിസൈൻ – സമീരാ സനീഷ്.
നിശ്ചല ഛായാഗ്രഹണം – സലീഷ് പെരിങ്ങോട്ടുകര
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട്.
കോ- പ്രൊഡ്യൂസേർസ് – കമാലുദ്ദീൻ, സലിം, സുരേഷ്.എസ്.എ.കെ.
പ്രൊഡക്ഷൻ മാനേജർ – നികേഷ് നാരായണൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – എസ്സാൻ കെ. എസ്തപ്പാൻ.
പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങല്ലൂർ.
നെടിയത്ത് ഫിലിംസിന്റെ ബാനറിൽ നെടിയത്ത് നസീബും പി. എസ്. ഷെല്ലി രാജും നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
മാജിക്ക് ഫ്രയിംസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…