ആജു മർഡർ കേസ് അതിൻ്റെ തിരക്കഥ മുഴുവൻ വേണം….
പുതിയൊരു ചെക്കനച്ചായൻ ചാർജെടുത്തുന്നു കേട്ടല്ലോടോ എന്താടോ അവൻ്റെ പേര്
കിസ്റ്റി….. ക്രിസ്റ്റി സാം…
ഇൻസ്പക്ടർ ഓഫ് പൊലീസ്.
ഞാൻ അവൻ്റെ അപ്പൻ സാം കോശി..
അവൻ ഇവിടെ ട്രാൻസ്ഫർ ആയി വന്ന തൊന്നുമല്ല…
അവനീ ട്രാൻസ്ഫർ ചോദിച്ചു വാങ്ങിച്ചു തന്നെവന്നതാ…
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന
ദി കേസ് ഡയറി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ പ്രസക്ത ഭാഗങ്ങളാണ് ഇവ.
ആഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധപ്പെട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.
പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലുള്ള ഒരു ഇൻവസ്റ്റിഗേഷൻ മൂവിയാണ് ദികേസ് ഡയറി. മികച്ച ആക്ഷൻ, ചേസ് രംഗങ്ങളും, ദുരുഹതകൾ നിറഞ്ഞ മുഹൂർത്തങ്ങളുമായി പ്രേക്ഷക മുന്നിലെത്തുന്ന ഈ ചിത്രത്തിൻ്റെ ട്രയിലർ ഈ ചിത്രത്തിൻ്റെ പൊതുസ്വഭാവം കൃത്യമായും ചൂണ്ടിക്കാട്ടുന്നു. യുവ നടൻ അഷ്ക്കർ സൗദാൻ ക്രിസ്റ്റി സാം എന്ന കഥാപാത്രത്തെ ഏറെ മികവുറ്റതാക്കുന്നു.
സാം എന്ന റിട്ട: പൊലീസ് ഉദ്യോഗസ്ഥനെ വിജയരാഘവനും അവതരിപ്പിക്കുന്നു.
രാഹുൽ മാധവ്, റിയാസ് ഖാൻ, അമീർ നിയാസ്, സാക്ഷി അഗർവാൾ, കിച്ചു ടെല്ലസ്, ബാല മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ. നീരജ എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെ കഥക്ക് ഏ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു. ബി.ഹരി നാരായണൻ, എസ്. രമേശൻ നായർ, ബിബിഎൽദോസ്, ഡോ. മധു വാസുദേവൻ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ എന്നിവരും ഫോർ മ്യൂസിക്കും ചേർന്നാണ്.
പശ്ചാത്തല സംഗീതം – പ്രകാശ് അലക്സ്.
ഛായാഗ്രഹണം – പി.സുകുമാർ.
എഡിറ്റിംഗ് – ലിജോ പോൾ.
കലാസംവിധാനം – ദേവൻ കൊടുങ്ങല്ലൂർ.
മേക്കപ്പ് – രാജേഷ് നെന്മാറ.
കോസ്റ്റ്യും ഡിസൈൻ – സോബിൻ ജോസഫ്.
സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്,
പ്രൊഡക്ഷൻ ഹെഡ് – റിനി അനിൽകുമാർ.
പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയൊന്നിന് ബെൻസി പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…