മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടേയും, പ്രതികാരത്തിൻ്റേയും പ്രണയത്തിൻ്റെയും കഥ പറയുന്ന വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡബിൾ മോഹനെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് സുകുമാരൻ്റെ ജന്മദിനത്തിൽ ജന്മദിന പാരിതോഷികമായിട്ടാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. പ്രഥ്വിരാജും, പ്രിയംവദാ കൃഷ്ണനും ഒന്നിക്കുന്ന തികഞ്ഞ ഒരു പ്രണയഗാനം.
കാട്ടുറാസാ…. എന്ന് ആരംഭിക്കുന്ന
ഈ ഗാനം വിജയ് യേശുദാസും, പാർവ്വതി മീനാക്ഷിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഈ ഗാനം മലയാളത്തിലെ മികച്ച സംഗീത സംവിധായകനെന്നു വിശേഷിപ്പിക്കാവുന്ന ജെയ്ക് ബിജോയ്സ് ചിട്ടപ്പെട്ടുത്തിരിക്കുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ നാടിൻ്റെ ആചാരങ്ങളും, പ്രണയത്തിൻ്റെ ഊഷ്മളമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ഗാനരംഗം വളരെ ചുരുങ്ങിയ സമയത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നു.
ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഏ.വി.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ധീപ് സേനനും, ഏ.വി.അനൂപും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൻ്റെ ആരംഭം മുതൽ സംഘർഷത്തിലൂടെയും ഉദ്വേഗത്തിലൂടെയും , മികച്ച ആക്ഷൻ രംഗങ്ങളിലൂടെയും കടന്നുപോകുന്ന ഈ ചിത്രം പ്രദർശന സജ്ജ് മാകുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗത്തിൻ്റെ പ്രകാശനം ഇപ്പോൾ നടത്തിയിരിക്കുന്നത്.
വലിയ മുതൽമുടക്കിൽ
അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു..
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദ്യ ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം – ജെയ്ക്ക് ബിജോയ്സ്,
ഛായാഗ്രഹണം -അരവിന്ദ് കശ്യപ് – രണദിവെ.
എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്.
പ്രൊഡക്ഷൻ ഡിസൈൻ – ബംഗ്ളാൻ.
കലാസംവിധാനം – ജിത്തു സെബാസ്റ്റ്യൻ.
മേക്കപ്പ് – മനു മോഹൻ’
കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ.
സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്’ – പയസ്മോൻ സണ്ണി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – വിനോദ് ഗംഗ.
ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ
സുപ്രീം സുന്ദർ, മഹേഷ് മാത്യു.
സ്‌റ്റിൽസ് – സിനറ്റ് സേവ്യർ.
പബ്ളിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈനർ – മനു ആലുക്കൽ.
ലൈൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സംഗീത് സേനൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – രാജേഷ് മേനോൻ, നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ കൺട്രോളർ – അലക്സ്. ഇ. കുര്യൻ
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…