ജയറാമിനേയും ഭാവനയേയും കേന്ദ്രകഥാപാത്രങ്ങളാക്കി
പൂർണ്ണമായും ഹൊറർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ വിൻ്റർ എന്ന ചിത്രത്തിലൂടെയാണ് ദീപു കരുണാകരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
അനിൽ പനച്ചൂരാൻ എന്ന ഗാന രചയിതാവിനെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നതും ഈ ചിത്രത്തിലൂടെയാണ്.
പിന്നീട് ദിലീപിനെ നായകനാക്കി ക്രേസി ഗോപാലൻ, എന്ന ചിത്രം സംവിധാനം ചെയ്തു.വിൻ്റെറിനു മുമ്പ് ക്രേസി ഗോപാലനാണ് പ്രദർശനത്തിയത്.
അതിനു ശേഷമാണ് വിൻ്റർ എത്തുന്നത്.
പിന്നീട് തേജാഭായ് & ഫാമിലി ഫയർമാൻ, കരിങ്കുന്നംസിക്സസ് എന്നീ ചിത്രങ്ങൾ ദീപു സംവിധാനം ചെയ്തു ഇന്ദ്രജിത്ത് നായകനായ “ഞാൻ കണ്ടതാ സാറെ” എന്ന ചിത്രം ദീപുവിന്റെ നേതൃത്ത്വത്തിലുള്ള ലെ മൺ പ്രൊഡക്ഷൻസ് നിർമ്മിച്ചു. പ്രിയദർശന്റെ സഹ സംവിധായകനായ വരുൺ.ജി. പണിക്കരാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇന്ദ്രജിത്തും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ആരംഭിച്ചിരിക്കുകയാണ് ദീപു. ‘മൂന്നാറിൽ തുടങ്ങിയ ഈ ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ജൂലൈ പതിനാറ് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു.
ചിരികരണത്തിനു മുമ്പ് ലഘുവായ ഒരു ചടങ്ങ് ഇവിടെ അരങ്ങേറി. ഞാൻ കണ്ടതാ സാറെ എന്ന ചിത്രത്തിൻ്റെ ടീസർ റിലീസ്സായിരുന്നു ആദ്യം നടന്നത്.
പിന്നീട് ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന അട്ടത്ത ചിത്രമായ വിൻ്റർ ടൂവിൻ്റെ ഔദ്യോഗികമായ പ്രഖ്യാപനമായിരുന്നു.
പുതിയ കഥയായതിനാൽ ജയറാമും ഭാവനയും ഈ ചിത്രത്തിൽ ഉണ്ടാകില്ലായെന്ന് ദീപു തദവസരത്തിൽ വ്യക്തമാക്കി.
ആഗസ്റ്റ് പതിനേഴിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് ദീപു പറഞ്ഞു.
പൂർണ്ണമായും ഹൊറർ ചിത്രമായിരിക്കും ഈ ചിത്രം. ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമിക്കുന്നത്.
കോ- പ്രൊഡ്യൂസർ – അമീർ അബ്ദുൾ അസീസ്
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മുരുകൻ.എസ്. ശരത്ത് വിനായകാണ് ഈ
ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.
സംഗീതം – മനു രമേശ്.
ഛായാഗ്രഹണം – പ്രദീപ് നായർ ‘
എഡിറ്റർ – അരുൺ തോമസ്.
കലാസംവിധാനം -സാബുറാം
അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംജിആൻ്റെണി.
ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ കൺട്രോളർ – ഹരി കാട്ടാക്കട
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…