കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഒരുക്കിയ ആദ്യ ഹ്രസ്വചിത്രം പുറത്ത്. ഫെഫ്ക ആരംഭിച്ച യൂ ട്യൂബ് എന്റര്‍ടൈന്‍മെന്റ് ചാനലിലാണ് ‘വണ്ടര്‍ വുമണ്‍ വനജ’ എന്ന ആദ്യ ചിത്രം റിലീസ് ചെയ്തത്.
മുത്തുമണിയാണ് വണ്ടര്‍ വുമണ്‍ വനജയിലെ നായിക. കൊവിഡ് രോഗത്തിനെതിരെ സുരക്ഷ എന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്ന ചിത്രം ഈ കാലത്ത് നിത്യവേതനം കൈപ്പറ്റുന്നവരെ നമ്മള്‍ ചേര്‍ത്തുപിടിക്കേണ്ടതിന്റെ ആവശ്യകത അവതരിപ്പിക്കുന്നു.
ഇതുപോലെ ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള എട്ടുചിത്രങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ യു ട്യൂബിലെത്തും.
വെറും മൂന്ന് ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മഞ്ജു വാര്യര്‍ , കുഞ്ചാക്കോ ബോബന്‍ , ടൊവിനോ തോമസ് , വിഷ്ണു ഉണ്ണികൃഷ്ണന്‍ , രജീഷ വിജയന്‍ , കുഞ്ചന്‍ , അന്ന രാജന്‍ , മുത്തുമണി , ജോണി ആന്റണി , സോഹന്‍ സീനുലാല്‍ , സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരും പങ്കാളികളാകുന്നു.
ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനുമായി ചേര്‍ന്ന് ഫെഫ്ക ഈ ചിത്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളും പാലിച്ചാണ് പൂര്‍ത്തിയാക്കിയത്.
ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും ഫെഫ്കയുടെ ഈ സംരംഭവുമായി സൗജന്യമായാണ് സഹകരിച്ചത്.
സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുമാണ് പ്രൊജക്ട് തലവന്‍മാര്‍.
വണ്ടര്‍ വുമണ്‍ സാറ, സൂപ്പര്‍ഹീറോ സുനി, സൂപ്പര്‍മാന്‍ സദാനന്ദന്‍, വണ്ടര്‍ വുമണ്‍ വിദ്യ, സൂപ്പര്‍മാന്‍ ഷാജി, സൂപ്പര്‍മാന്‍ സുബൈര്‍, സൂപ്പര്‍ ഹീറോ ആന്റണി എന്നിവയാണ് മറ്റ് ഹ്രസ്വ ചിത്രങ്ങള്‍.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…