Categories: Entertainment

“work at home”; ഈ ലോക്ക് ഡൗൺ കാലത്ത് ടെക്കികളുടെ ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെടുന്നു

കോവിഡ് 19 കാലത്ത് 19 ടെക്കികൾ ചേർന്ന് നിർമ്മിച്ച “work at home” എന്ന ഷോർട്ട്ഫിലിം വൈറൽ ആകുന്നു. കൊച്ചി ഇൻഫോപാർക്കിലുള്ള റൂബി സെവൻ സ്റ്റുഡിയോസ് എന്ന ഗെയിമിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ഈ 19 പേരും. ലോക്ക് ഡൗൺ കാലത്തെ നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്  19 പേരും 19 സ്ഥലങ്ങളിൽ നിന്നുകൊണ്ട്  ഇതിന്റെ പ്രൊഡക്ഷൻ പൂർത്തീകരിച്ചു എന്നുള്ളതാണ് ഈ ഷോർട്ട്ഫിലിമിന്റെ ഏറ്റവും വലിയ പ്രത്യേകത.

കൃത്യമായ പ്ലാനിങ്ങിൽ തീർത്തിരിക്കുന്ന ഈ ഷോർട്ട്ഫിലിം ആദ്യാവസാനം വരെ  കാഴ്ചക്കാരന് എല്ലാ അഭിനേതാക്കളും ഒരു കഥാപശ്ചാത്തലത്തിൽ തന്നെ എന്നൊരു അനുഭവം ഉണ്ടാക്കുന്നു. ഇൻസൈഡ് ജോക്സ് നിറയെ ഉള്ളതിനാൽ ഒരു നിമിഷത്തിൽ പോലും വിരസത ഉണ്ടാകുന്നില്ല എന്നതും മറ്റൊരു പ്രത്യേകത ആണ്.

ഇതിന് മുമ്പും ഷോർട്ട്ഫിലിം സംവിധാനം ചെയ്തിട്ടുള്ള  ടോണി ജെയിംസ് എന്ന യുവ സംവിധായാകാൻ ആണ്  “work at home” എന്ന ഈ ഷോർട്ട്ഫിലിമിന്റെ കഥയും എഡിറ്റിംഗും സംവിധാനാവും നിർവഹിച്ചിരിക്കുന്നത്. കോവിഡ് 19 കാലത്ത് ഇതുപോലൊരു ചലഞ്ചിങ് പ്രൊജക്റ്റ്‌ ഭംങ്ങിയായി പൂർത്തീകരിച്ച ആ 19 പേർക്കും നിറയെ അഭിനന്ദനങ്ങൾ.

Newsdesk

Recent Posts

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

3 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

3 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

4 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

4 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

4 hours ago

സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ നിന്നും പലായനം ചെയ്യുന്നു; സ്വകാര്യ ജെറ്റുകളുടെ വില കുതിച്ചുയർന്നു

ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…

4 hours ago