മനംകവരുന്ന ഗര്‍ഭകാല ചിത്രങ്ങളിലൂടെ ജിജി ഹദീദ് (Gigi Hadid)

0
177

ജിജി ഹദീദിനെ ആര്‍ക്കാണ് അറിയാത്തത്. ഫാഷന്‍ റാമ്പുകളിലും ലോകോത്തര ബ്രാന്റുകളിലെയും മനംകവരുന്ന സൂപ്പര്‍മോഡലായ ജിജി ഹദീദ് തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും ആരാധക ഹൃദയം കവരുകയാണ്. തന്റെ മാതൃത്വത്തിലേക്കുള്ള യാത്രയെന്നോണം ഗര്‍ഭകാലചിത്രങ്ങളുമായാണ് ജിജി ഹദീദ് പൊതുജനങ്ങളിലേക്ക് ഇത്തവണ എത്തിയത്.

ലോകം കണ്ട് സൂപ്പര്‍മോഡലുകളില്‍ ഒരാളാണ് ജിജി ഹദീദ്. ലോസ് ആഞ്ചലസിലെ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ മുഹമ്മദ് ഹദീദിന്റെയും ഡച്ചുകാരിയും മോഡലായിരുന്ന യൊലാണ്ട ഹദീദിന്റെയും മകളായി ജനിച്ച ജിജി ഹദീദ് വളരെ ചെറുപ്പത്തില്‍ തന്നെ ലോകപ്രസിദ്ധി നേടിയിരുന്നു. ഇരുപത്തിയഞ്ചുകാരിയായ ജിജി ഹദീദ് 2013 മുതല്‍ ഐ.എം.ജി മോഡല്‍സിലെ അംഗമാണ്. 2016ല്‍ ബ്രിട്ടീസ് ഫാഷന്‍ കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ മോഡല്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ലോകപ്രസിദ്ധി നേടി. ഇപ്പോള്‍ താരം വീണ്ടും തന്റെ ചിത്രങ്ങളിലൂടെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.

രണ്ട് വയസ്സുള്ളപ്പോഴാണ് ജിജി ഹദിദ് ആദ്യമായി മോഡലിംഗ് ചെയ്യുന്നത്. അമേരിക്കന്‍ ഫാഷന്‍ ഡിസൈനറുമായ പോള്‍ മാസിയാനോ ആണ് ആദ്യമായി ഗസ് ഗാര്‍മന്റെിന്റെ പരസ്യ ചിത്രത്തിനായി രണ്ടുവയസ്സുള്ള ജിജി ഹദിനെ മോഡലാക്കിയത്. ഇന്ന് തന്റെ ഗര്‍ഭാവസ്ഥയിലുള്ള ചിത്രങ്ങള്‍ ലോകത്തിന് മുഴുവന്‍ പുറത്തുവിട്ടാണ് മോഡല്‍ വീണ്ടും ലോക ശ്രദ്ധപിടിച്ചു പറ്റിയത്.

ജിജി ഹദീദിന്റെ ട്വിറ്റര്‍ ലിങ്ക്‌

LEAVE A REPLY

Please enter your comment!
Please enter your name here