ഡബ്ലിന്‍: കോവിഡ് പ്രതിസന്ധി ദിവസവും കൂടുതലായി വരുന്ന ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. നഗരത്തില്‍ മൂന്നാംഘട്ട നിയന്ത്രണ പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പിലാവും. അധികം താമസിയാതെ ഡബ്ലിനിലെ വിവാഹങ്ങള്‍, രാത്രിയാത്രകള്‍, എന്നിവയൊക്കെ വരും ആഴ്ചകളില്‍ വലിയ മാറ്റങ്ങളിലേക്കാണ് നീങ്ങുന്നത്. ഇത് ജനങ്ങളുടെ പൊതുവായ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത് എന്ന് പൊതുജനങ്ങള്‍ മനസിലാക്കേണ്ടതാണ്.
മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ പ്രാബല്ല്യത്തില്‍ വരുന്നതോടെ ഡബ്ലിന്‍ ഗാലിക് ഫുട്‌ബോള്‍ ടീമിന്റെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പരിശീലനത്തിന് യാതൊരു തടസ്സവും ഉണ്ടാവില്ല. എന്നിരുന്നാലും, തലസ്ഥാനത്തെ മറ്റുള്ളവര്‍ക്ക്, വേനല്‍ക്കാലം മുതല്‍ക്ക് പുനസ്ഥാപിച്ച നിരവധി സ്വാതന്ത്ര്യങ്ങള്‍ മിക്കവാറും മൂന്നാംഘട്ട കോവിഡ് -19 നിയന്ത്രണ മേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ അപഹരിക്കപ്പെടും.
വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള കോവിഡ് -19 പദ്ധതിയുടെ ലെവല്‍ 3 ല്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങളുടെ പട്ടികയില്‍ നിരവധി ഘടകങ്ങള്‍ ഉണ്ട്. ഇതില്‍ പ്രാധനപ്പെട്ട ഒന്നാണ് ആളുകളുടെ വീടുകള്‍ തന്നെ ഇരിക്കുക എന്നത്. ഈ കാലഘട്ടത്തില്‍ തീര്‍ച്ഛയായും നമുക്ക് സന്ദര്‍ശകരുണ്ടാവും. എന്നാല്‍ അത് പരമാവധി വീട്ടില്‍ തന്നെ ഇരുന്നുകൊണ്ട് നിയന്ത്രിക്കേണ്ടി വരും. നിങ്ങള്‍ മറ്റുള്ളവരെ സന്ദര്‍ശിക്കുന്നതും മറ്റുള്ളവര്‍ നിങ്ങളെ സന്ദര്‍ശിക്കുന്നതും നിയന്ത്രിക്കാവുന്നതാണ്.
നിങ്ങള്‍ ഒരു രാത്രി അത്താഴവും പാനീയങ്ങളും പുറത്ത് ആസൂത്രണം ചെയ്യുകയാണെങ്കില്‍ ഈ പുതിയ മൂന്നാംഘട്ട നിയന്ത്രണം കാരണവും സാമൂഹിക അകലം പാലിക്കല്‍ നിയമങ്ങളും കാരണം നിങ്ങള്‍ക്ക് വിചാരിച്ചതുപോലെ ഒരു സൗകര്യമുള്ള ടേബിള്‍ ലഭിക്കണമെന്നില്ല. നിയന്ത്രണങ്ങളില്‍ ചിലപ്പോള്‍ അത് ബുദ്ധിമുട്ടാവും. അതുകൊണ്ടു തന്നെ നിങ്ങള്‍ പരമാവധി പുറത്തു തുടരാനാണ് സാധ്യത. എന്നാല്‍ നല്ല ഡൈനിംഗ് സ്‌പേസ് ഉള്ള റസ്റ്റോറന്റ് ബിസിനസുകള്‍ കാലാവസ്ഥ അനുവദിക്കുകയാണെങ്കില്‍ വലിയ കുഴപ്പമില്ലാതെ നടന്നുപോകാം.
എല്ലാ ദിവസങ്ങളിലും ഞായറാഴ്ചയും പ്രത്യേക ആരാധനകള്‍ക്ക് മുടക്കമൊന്നും ഉണ്ടാകില്ല. ഇത്രയും കാലം കുര്‍ബാനകളിലും മറ്റ് മതപരമായ സേവനങ്ങളിലും സജീവമായി പങ്കെടുത്ത ഇടവകക്കാര്‍ക്ക് ഈ നിയന്ത്രണം വരുന്നതോടെ കടുത്ത നിരാശ തോന്നിയേക്കാം. വരും ദിവസങ്ങളില്‍ നിരവധി വിശുദ്ധ കൂട്ടായ്മകള്‍ നടക്കാനിരിക്കുന്ന സമയത്താണ് ഈ മൂന്നാംഘട്ട നിയന്ത്രണം വരുന്നത്. അതുകൊണ്ട് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാവുമെങ്കിലും ആളുകള്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ഛയായും പള്ളികള്‍ തുറന്നിരിക്കും.
ആരോഗ്യ പരിരക്ഷയുടെ മേഖലയില്‍ ജിമ്മുകള്‍ തുറന്നിരിക്കും, പക്ഷേ സ്പിന്നിംഗ് അല്ലെങ്കില്‍ ഗ്രൂപ്പ് ക്ലാസുകള്‍ നടത്തുവാന്‍ അനുമതി ഉണ്ടാകില്ല. ആളുകള്‍ക്ക് അവരുടെ സ്വന്തം ഫിറ്റ്‌നസിനുള്ള മാര്‍ഗ്ഗങ്ങള്‍ വീട്ടില്‍ തന്നെ കണ്ടെത്തുകയും ട്രെഡ്മില്‍ അല്ലെങ്കില്‍ നിര്‍ത്തിയിട്ട സൈക്കിളുകള്‍ എന്നിവയില്‍ പ്രക്ടീസ് തുടരുകയും വേണം. എലൈറ്റ് സ്പോര്‍ട്സ് ഒഴികെ ഒരു മത്സരവും നടത്താന്‍ അനുമതിയുണ്ടാവില്ല. മറ്റു ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് ഇവന്റുകളും പ്രാക്ടീസും ചെയ്യുന്നവര്‍ക്ക് ഒരു നിശ്ചിത സ്ഥലത്തുള്ള പ്രക്്ടീസ് ഈ 15ാം തീയതിവരെ മാത്രമെ സാധ്യമാവുകയുള്ളൂ.
അവശ്യ കാരണങ്ങളൊഴികെ, വീടുകളില്‍ നിന്ന് പുറത്തേയ്ക്കുള്ള യാത്ര അവസാനിപ്പിക്കണം. സ്റ്റേറ്റിന് പുറത്ത് വരാനോ പോകുവാനോ നിയന്ത്രണങ്ങളോടുകൂടി മാത്രമായിരിക്കും. എല്ലാ ആളുകളോടും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടും. അടുത്ത കുറച്ച് ആഴ്ചകളിലേക്ക് ഇത് ‘ഡിസ്‌കവര്‍ ഡബ്ലിന്‍’ ആയിരിക്കും. പക്ഷേ സന്ദര്‍ശക ആകര്‍ഷണങ്ങളായ സ്ഥലങ്ങളില്‍ വ്യാപനഭീതി കൂടുതല്‍ ഉള്ളതിനാണ് മ്യൂസിയങ്ങള്‍, പബ്ലിക് ഹോളുകള്‍, മാളുകള്‍ എന്നിവ കുറച്ചുകാലത്തേക്ക് അടച്ചിടേണ്ടിവരും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകള്‍ തുറന്നിരിക്കും, പക്ഷേ മൂന്നാം-ലെവല്‍ നിയന്ത്രണങ്ങള്‍ വരുന്നതോടെ കോളേജ് വിദ്യാര്‍ത്ഥികളില്‍ മിക്കവരും കാമ്പസില്‍ നിന്ന് മാറി ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂളുകളിലേക്കും ഇത് ക്രമേണ പ്രാബല്യത്തില്‍ വരുത്തിയേക്കും.
വിവാഹമോ അത്തരത്തിലുള്ള ചടങ്ങുകള്‍ക്കോ കോവിഡ് നിയന്ത്രണം 3ാം ഘട്ടപ്രകാരം ചടങ്ങിന് എത്തുന്ന അതിഥികളുടെ എണ്ണം 50 ല്‍ നിന്ന് 25 ആയി കുറയ്ക്കേണ്ടി വരും. ചിലപ്പോള്‍ അതിഥികളെ പൂര്‍ണ്ണമായും നിരോധിച്ചേക്കാനുള്ള സാധ്യതയും ഉണ്ട്. ഇത്തരത്തിലുള്ള ഒത്തുചേരല്‍ വൈറസ് രക്തചംക്രമണത്തിന്റെ തോത് വര്‍ദ്ധിക്കുമെന്നും കോവിഡ് നിയന്ത്രണാധിനമാവുമെന്നും ഡോക്ടര്‍മാര്‍ ഭയപ്പെടുന്നു. എന്നാല്‍ സാധാരണയുള്ള കടകള്‍, ഹെയര്‍ഡ്രെസ്സര്‍മാര്‍, ബ്യൂട്ടിഷ്യന്‍മാര്‍ തുടങ്ങിയവയെല്ലാം സാധാരണപോലെ പ്രവര്‍ത്തിക്കും. അത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസകരമാണ്. എന്നാല്‍ എന്നത്തേയും പോലെ, മുഖംമൂടികളും സാമൂഹിക അകലവും നിര്‍ബന്ധമായിരിക്കും. പ്രായമായവര്‍ പ്രത്യേകിച്ച് 70 വയസ്സു കഴിഞ്ഞവര്‍ക്കുള്ള നിയന്ത്രണം ശക്തമാണ്. അവര്‍ക്ക് മറ്റുള്ളവരെക്കാള്‍ പ്രതിരോധ ശക്തി കുറയുമെന്നതിനാലാണിത്. പ്രായമായവരുടെ മരണ നിരക്കും രോഗവ്യാപന നിരക്കും മറ്റുള്ളവരെക്കാള്‍ കൂടുതലായതിനാലാണിത്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…