ബർലിൻ: ഹെൻസിങ്കിയിൽ യൂറോ ലോട്ടറി നറുക്കെടുപ്പിൽ ജർമൻകാരൻ 700 കോടി (90 മില്യൻ യൂറോ) യുടെ ജാക്ക്പോട്ടിന് അവകാശിയായി.പേര് വെളിപ്പെടുത്താത്ത ഇയാൾ ജർമനിയിലെ നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിൽ നിന്നുള്ള ആളാണെന്ന് ലോട്ടോ അധികൃതർ അറിയിച്ചു.
ഒന്നു മുതൽ അൻപത് വരെയുള്ള നമ്പരുകളിൽ അഞ്ചെണ്ണവും ഒന്നു മുതൽ പത്തു വരെയുള്ള നമ്പരുകളിൽ രണ്ടെണ്ണവും കൃത്യമായി വന്നാൽ മാത്രമെ ജാക്പോട്ടിന് അർഹതയുള്ളൂ. ജർമൻകാരന് ഭാഗ്യം നേടി കൊടുത്ത നമ്പരുകൾ ഇങ്ങനെ. 7–16–22–36–44 സൂപ്പർ നമ്പരുകൾ 3–4.
മൂന്നര യൂറോ മാത്രമാണു കളിക്കായി മുതൽ മുടക്ക്.95 മില്യൻ കളിക്കാരിൽ ഒരാൾക്ക് മാത്രമേ വിജയ സാധ്യതയുള്ളൂ. പതിനെട്ട് വയസിനു മുകളിലുള്ളവർക്ക് മാത്രമേ കളിയിൽ പങ്കെടുക്കുവാൻ അനുമതിയുള്ളൂ. ലോട്ടറി കളി ശീലമാക്കരുതെന്നും വൻ പണം മുടക്കി കുടുംബം നശിപ്പിക്കരുതെന്ന് സർക്കാർ വക മുന്നറിയിപ്പ് കൂട്ടത്തിലുണ്ട്. 18 യൂറോപ്യൻ രാജ്യങ്ങളിലാണു യൂറോ ലോട്ടറിയുടെ കളി നടക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ഏഴു മണിവരെ യൂറോ ലോട്ടറി കളിക്കാൻ അനുമതിയുണ്ട്.
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…
തിരുവനന്തപുരം: അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടിയുമായി കേരള പൊലീസ്. തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷൻ 'സ്കൈ'യുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ…
യുഎസ്: സോയൂസ് MS 29 വിക്ഷേപണം വിജയകരം. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയാവാൻ അനിൽ മേനോൻ. മൂന്നുപേരടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ…
അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങൾക്കായി മെറ്റ് ഏറൻ (Met Éireann) സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആഴ്ച മുഴുവൻ…
അയർലണ്ടിൽ നാച്വറലൈസ്ഡ് പൗരത്വം നേടാൻ ഭാഷാപരിജ്ഞാനം നിർബന്ധമാക്കണമെന്ന ആവശ്യങ്ങൾ Taoiseach മൈക്കിൾ മാർട്ടിൻ തള്ളി. പാർനെൽ സ്ക്വയറിലെ കത്തിക്കുത്ത് കേസിനെ…
തീഷ്‌ണമായ ഭാവത്തോടെമോഹൻലാൽ.അല്പംദൈന്യഭാവത്തിൽ വിസ്‌മയാ മോഹൻലാൽ.നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റെണി.താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു…