Categories: Germany

ആഗോളതലത്തില്‍ പാസ്പോര്‍ട്ടിന്‍റെ മൂല്യത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം

ബര്‍ലിന്‍: ആഗോളതലത്തില്‍ പാസ്പോര്‍ട്ടിന്‍റെ മൂല്യത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം. ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂര്‍ രണ്ടാമതും എത്തി. കഴിഞ്ഞ കാലങ്ങളില്‍ ഒന്നമതായിരുന്ന ജര്‍മനിയെ കടത്തിവെട്ടിയാണ് ജപ്പാന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുന്നതാണ് മൂല്യം കണക്കാക്കാന്‍ പ്രധാന മാനദണ്ഡമായി ഉപയോഗിച്ചിരിക്കുന്നത്. ജര്‍മന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യുകയോ വീസ ഓണ്‍ അറൈവല്‍ സൗകര്യം സ്വീകരിക്കുകയോ ചെയ്യാം.191 രാജ്യങ്ങളിലേക്കുള്ള യാത്രാ സ്വാതന്ത്ര്യമാണ് ജാപ്പനീസ് പാസ്പോര്‍ട്ട് ഉറപ്പു നല്‍കുന്നത്. സിംഗപ്പൂര്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 190 രാജ്യങ്ങളിലും പോകാം.സൗത്ത് കൊറിയയും മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്ത് ഇറ്റലി, ഫിന്‍ലാന്‍ഡ്, സ്പെയിന്‍, ലുക്സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് (ഇവിടുത്തെ പൗരന്മാര്‍ക്ക് 188 രാജ്യങ്ങള്‍ വിസായില്ലാതെ സന്ദര്‍ശിയ്ക്കാം.

ആദ്യ പത്തില്‍ ڔഡെന്‍മാര്‍ക്ക്, ഓസ്ട്രിയ 5. (187),സ്വീഡന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, നെതര്‍ലാന്‍റ്സ്, അയര്‍ലന്‍ഡ് 6. (186),സ്വിറ്റ്സര്‍ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, നോര്‍വേ, ബെല്‍ജിയം 7. (185),ഗ്രീസ്, ന്യൂസിലാന്‍ഡ്, മാള്‍ട്ട, ചെക്ക് റിപ്പബ്ലിക് 8. (184)

കാനഡ, ഓസ്ട്രേലിയ 9. (183)ഹംഗറി 10. (181).ഇന്ത്യയുടെ സ്ഥാനം 50 ആണ്. 46 രാജ്യങ്ങള്‍ മാത്രമാണു വീസായില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനമായ ഹെന്‍ലി & പാര്‍ട്ണേഴ്സ് ആണു പാസ്പോര്‍ട്ടുകളുടെ മൂല്യം സംബന്ധിച്ച സൂചിക പുതുതായി പ്രസിദ്ധീകരിച്ചത്.ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനില്‍ (ഐഎടിഎ) നിന്നുള്ള വിവരങ്ങള്‍ നിയമ സ്ഥാപനം വിലയിരുത്തി, യാത്രക്കാര്‍ക്ക് അവരുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഏത് രാജ്യങ്ങളിലേക്ക് പോകാമെന്നും വീസ ആവശ്യമുണ്ടോയെന്നും ആരാഞ്ഞാണ് വിവരങ്ങള്‍ ശേഖരിച്ചത്.199 പാസ്പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് റാങ്കിങ് നടത്തിയത്.

കൊറോണ വൈറസ് പാന്‍ഡെമിക്കിന്‍റെ ഫലമായുണ്ടായ നിലവിലെ യാത്രാ നിയന്ത്രണങ്ങള്‍ ഈ രാജ്യ റാങ്കിംഗ് കണക്കിലെടുക്കുന്നില്ല.

ഉദാഹരണമായി തുല്യ മൂല്യമുള്ള പാസ്പോര്‍ട്ട് ഉടമകളുടെ സാധുതയെ കൊറോണ പ്രതിസന്ധി ചോദ്യം ചെയ്തു: കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ കാരണം യുഎസില്‍ നിന്നും ലോകത്തെ മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഇപ്പോഴും ജര്‍മ്മനിയിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും പ്രവേശിക്കാന്‍ കഴിയുന്നില്ല എന്നതു താല്‍ക്കാലികമാണ്. ജര്‍മ്മനിയില്‍, എല്ലാ സ്ഥിര താമസക്കാര്‍ക്കും വിദ്യാർഥികള്‍ക്കും അവശ്യ തൊഴിലാളികള്‍ക്കും ചില സാഹചര്യങ്ങളില്‍ അടിയന്തിര കുടുംബ കാരണങ്ങളാല്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ക്കും പ്രവേശിക്കാന്‍ അനുവാദമുണ്ട് എന്നതും ശ്രദ്ധേയമാണ്.

Newsdesk

Share
Published by
Newsdesk

Recent Posts

ഷെഡ്യൂളിംഗ് മാറ്റങ്ങൾ ഉൾപ്പെടെ 2026ലെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…

7 hours ago

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

9 hours ago

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

16 hours ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

2 days ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

2 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago