ബെര്‍ലിന്‍: മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ ജര്‍മനിയില്‍ സുഖമില്ലാതിരുന്ന സഹോദരനെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളാകുകയായിരുന്നു.
93 കാരനായ അദ്ദേഹത്തിന് ഓര്‍മ്മശക്തിയ്ക്ക് കുഴപ്പമൊന്നുമില്ല. എന്നാല്‍ സംസാരിക്കാന്‍ കഴിയാത്ത വിധം ക്ഷീണിതനാണ് എന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ ജൂണിലാണ് അദ്ദേഹം സഹോദരനെ സന്ദര്‍ശിക്കാനായി ജര്‍മനിയിലേക്ക് എത്തിയത്. രണ്ടാഴ്ചയ്ക്ക് ശേഷം സഹോദരന്‍ ജോര്‍ജ് റാറ്റ്‌സിംഗര്‍ മരണപ്പെട്ടു.
2013 ലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞത്. അതിനുശേഷം നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. സ്ഥാനമൊഴിഞ്ഞ ശേഷം വത്തിക്കാനിലെ പുരോഹിത ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…