ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലം നടക്കാനിരിക്കെ അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു. 5ജി സ്പെക്ട്രം ലേലം ജൂലൈ 26 മുതൽ ആരംഭിക്കും. അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവയാണ് ലേലത്തിൽ പങ്കെടുക്കുന്ന ഭീമന്മാർ. 600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ് തുടങ്ങിയവ ലേലത്തിനുണ്ട്. ടെലികോം മന്ത്രാലയം പുറത്തുവിട്ട ലിസ്റ്റ് അപേക്ഷകരുടേതാണ്. ഈ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടോ എന്നും യോഗ്യത നേടിയിട്ടുണ്ടെന്നോ മന്ത്രാലയം സൂചിപ്പിച്ചിട്ടില്ല.
ലേലത്തിൽ വിജയിക്കുന്ന കമ്പനിക്ക് സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം 20 വർഷമായിരിക്കും. കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെർട്‌സ് സ്‌പെക്‌ട്രം ലേലത്തിൽ വില്പനയ്ക്കുണ്ടാകും.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശ ചെയ്ത കരുതൽ വിലയിൽ 5ജി ലേലത്തിന് കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ലേലക്കാരെ ആകർഷിക്കാൻ പേയ്‌മെന്റ് നിബന്ധനകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ലേലത്തിൽ വിജയിക്കുന്നവർ മുൻകൂർ ആയി പണം അടയ്‌ക്കേണ്ടതില്ല. ലേലത്തിൽ വിജയിക്കുന്നവർ പണം 20 തുല്യ വാർഷിക ഗഡുക്കളായി നൽകണം. ഓരോ വർഷത്തിന്റെയും തുടക്കത്തിൽ മുൻകൂറായി പണം നൽകേണ്ട ആവശ്യമില്ല.
സ്പെക്‌ട്രം ബിഡ്ഡിംഗിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ പ്രവേശനം വരാനിരിക്കുന്ന ലേലങ്ങളിലും ടെലികോം മേഖലയിലും കടുത്ത മത്സരങ്ങൾക്ക് വഴി വെക്കും.
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും ഫ്രാങ്ക്ഫർട്ട്: പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB)…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…