മുംബൈ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടി പുതിയൊരു മുങ്ങിക്കപ്പൽ കൂടി നാവികസേനയുടെ ഭാഗമായി. സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ, ഐഎൻഎസ് വഗീറിനെയാണ് കമ്മീഷൻ ചെയ്തത്. മുംബൈ നേവി ആസ്ഥാനത്തായിരുന്നു ചടങ്ങുകൾ.
ചൈനീസ് ഭീഷണിയടക്കം നിലനിൽക്കെ കടലിലെ പ്രതിരോധം കരുത്തുറ്റതാക്കാൻ ഇന്ത്യൻ നാവിക സേനയുടെ ആവനാഴിയിൽ പുതിയൊരു അസ്ത്രം കൂടി. സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമത്തേതാണ് ഐഎൻഎസ് വഗീർ. സമുദ്രത്തിലെ ഇരപിടിയിൽ സ്രാവാണ് വഗീർ. ഇതടക്കം ആറ് മുങ്ങികപ്പലുകളാണ് പ്രൊജക്ട് 15ൻറെ ഭാഗമായി നാവിക സേനയിലേക്ക് എത്തുക. ഫ്രഞ്ച് കമ്പനിയായ ഡി.സി.എൻ.എസിൻറെ സഹകരണത്തോടെ ഏതാണ്ട് പൂർണമായി മുംബൈയിലെ ഡോക്യാർഡിലാണ് നിർമ്മാണം.
ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം എന്നിവ ഒരുപോലെ നടത്താനുള്ള ശേഷിയാണ് സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളുടെ ഏറ്റവും വലിയ ശക്തി. ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകൾ ഉപയോഗിച്ച് തകർക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. ഈ ശ്രേണിയിലെ ആറ് കപ്പലുകളിൽ ആദ്യത്തേതായ ഐഎൻഎസ് കൽവാരി 2018ലും രണ്ടാമത്തെ കപ്പൽ ഐഎൻഎസ് ഖണ്ഡേരി 2019ലും മൂന്നാമത്തെ കപ്പൽ ഐഎൻസ് കരഞ്ച് 2021ലും നാലാമൻ ഐഎൻഎസ് വേല കഴിഞ്ഞ വർഷവും സേനയുടെ ഭാഗമായി. അടുത്ത വർഷം ആറാമൻ ഐഎൻഎസ് വാഗ്ഷീറും നേവിയുടെ ഭാഗമാവും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…