Global News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി. മൊയ്തീനെതിരെ കുരുക്ക് മുറുക്കി ഇഡി

കോട്ടയം: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്റ് സംഘം. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തി. ലോൺ നേടിയത് ഈ രേഖയുടെ അടിസ്ഥാനത്തിലാണ്. എസി മൊയ്തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റെയിഡിൽ  36 ഇടങ്ങളിലെ സ്വത്ത്‌ കണ്ടെത്തി. ഈ സ്വത്തുക്കൾക്ക് 15 കോടി രൂപയുടെ മൂല്യം ഈ സ്വത്തുക്കൾക്ക് ഉണ്ടെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകൾ വായ്പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കൾ പ്രതിസന്ധിയിലായി. പലരുടെ വീടുകൾ ലോണെടുക്കാതെ ബാങ്കിൽ ഈട് വെച്ചതിൽ ജപ്തി നോട്ടീസും നൽകിയിരുന്നു. ഇതേ തുടർന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് എൻഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബിജെപി

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…

7 mins ago

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

19 hours ago

Express Yourself – Christmas Multicultural Festival to Celebrate Human Rights and Festive Spirit in Dublin

On Sunday, 6 December 2026, the Express Yourself – Christmas Multicultural Festival will bring together…

22 hours ago

16, 17 വയസ്സുകാർക്ക് ഇനി രാത്രി 11 മണിവരെ ജോലി ചെയ്യാം; അയർലണ്ടിൽ പുതിയ നിയമം പ്രാബല്യത്തിൽ

അയർലണ്ടിൽ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് ഫൂഡ് -ബീവറേജ്‌സ് മേഖലയിൽ രാത്രി 11 മണിവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന…

22 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ലോഗോ പ്രകാശനം എം.ജി.ശ്രീകുമാർ നിർവ്വഹിച്ചു

ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ 'WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ'…

23 hours ago

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി വിസയ്ക്ക് നിയന്ത്രണം; സർവകലാശാലകൾക്ക് കോടികളുടെ നഷ്ടം

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠന വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ രാജ്യത്തെ സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായി വിദ്യാഭ്യാസ മേഖലയിലെ ഉന്നതർ.…

2 days ago