Global News

എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ലയിക്കുന്നു; 2023 അവസാനത്തോടെ നടപടികൾ പൂർത്തിയാകും

ഡൽഹി: എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടി  2023 അവസാനത്തോടെ പൂർത്തിയാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും എയർ ഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി വ്യക്തമാക്കിയിരുന്നു. ടാറ്റ സൺസിന്റെയും എയർ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് കാരിയർ.

നിലവിൽ കരിയറിലെ ടാറ്റ സൺസിന് 83.67 ശതമാനം ഓഹരിയും ബാക്കി 16.33 ശതമാനം ഓഹരി എയർഏഷ്യയുമായാണ്. കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ ഗ്രൂപ്പിന് ഒരൊറ്റ കാരിയർ എന്ന ലക്ഷ്യത്തോടെയാണ് ലയനം.  2005 ൽ ആണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രവർത്തനം ആരംഭിച്ചത്. അതേസമയം 2014 ലാണ് എയർഏഷ്യ ഇന്ത്യ പ്രവർത്തനം ആരംഭിച്ചത്. ടാറ്റ ഗ്രൂപ്പ് തങ്ങളുടെ എയർലൈൻ കമ്പനികളെ എല്ലാം തന്നെ എയർ ഇന്ത്യ ബ്രാൻഡിന്റെ കുടകീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു. 2024-ഓടെ ടാറ്റയുടെ മുഴുവൻ എയർലൈൻ ബിസിനസിന്റെയും ലയനം ഉണ്ടായേക്കും. എയർഏഷ്യ ഇന്ത്യയിലെ ഉടമസ്ഥാവകാശം ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ ഇതിന്റെ നടപടികൾക്ക് തുടക്കം കുറിക്കുക.

നിലവിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നീ നാല് എയർലൈനുകൾ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.  

Sub Editor

Recent Posts

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

9 hours ago

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്; പരിസ്ഥിതി നീതി ഉറപ്പാക്കാൻ ഒരു ലക്ഷം മരങ്ങൾ നടുമെന്ന് നിത്യ രാമൻ

ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…

10 hours ago

പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു, മരിച്ചെന്നു കരുതി കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു; വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…

12 hours ago

എണ്ണവില കുറയ്ക്കാൻ ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…

12 hours ago

ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…

12 hours ago

കള്ളപ്പണം വെളുപ്പില്‍ കേസില്‍ കെ.പി.ജോർജിനെ അറസ്റ്റ് ചെയ്തു; 20,0000 ഡോളര്‍ ബോണ്ടില്‍ വിട്ടയച്ചു

ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…

12 hours ago