Global News

കല്ലേപ്പുള്ളി മില്‍മ പ്ലാന്‍റില്‍ അമോണിയം വാതക ചോര്‍ച്ചയെന്ന് നാട്ടുകാർ; വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ആരോപണം

പാലക്കാട് : പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്‍റില്‍ അമോണിയം വാതക ചോര്‍ച്ചയെന്ന് നാട്ടുകാര്‍. വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ആരോപണമുയരുന്നുണ്ട്. നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചതാണെന്നാണ് മില്‍മയുടെ വിശദീകരണം.  അമ്പലക്കാട് കോളനിയിലെ ആളുകൾക്കാണ് ഇതുമൂലം സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചുമ, ഛർദ്ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയിൽ പോയെന്നും ഇവിടത്തെ കുട്ടികൾ പറയുന്നു. മുന്നേയും കുറെ തവണ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇവിടുത്തുകാർ പറയുന്നത്.

മൂന്ന് മാസം, ആറ് മാസം കൂടുമ്പോൾ പരിശോധിച്ച് അമോണിയം ലൈനുകൾ മാറ്റാറുണ്ടെന്നാണ് അധികൃതർ പറയുന്നത്. അപ്പോൾ ചെറിയ തോതിലുള്ള സ്മെൽ ഉണ്ടാകാറുണ്ട്. ഇനി അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ശ്രദ്ധിക്കാമെന്നും കുറച്ചുകൂടി മുൻകരുതലെടുത്തും സമീപത്തെ ആളുകളെ കൂടി അറിയിച്ചുകൊണ്ടും നടപടികൾ കൈക്കൊള്ളാമെന്നും ആധികൃതർ വ്യക്തമാക്കുന്നു. അതേസമയം അമോണിയം പ്ലാന്റിൽ നിന്നുള്ള ചോർച്ച ആളുകളെ ബാധിക്കാതിരിക്കാൻ വീടുകളുടെ നേരെയുള്ള ഭാഗം കവർ ചെയ്ത് കൊടുക്കണം എന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

9 hours ago

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്; പരിസ്ഥിതി നീതി ഉറപ്പാക്കാൻ ഒരു ലക്ഷം മരങ്ങൾ നടുമെന്ന് നിത്യ രാമൻ

ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…

10 hours ago

പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു, മരിച്ചെന്നു കരുതി കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു; വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…

11 hours ago

എണ്ണവില കുറയ്ക്കാൻ ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…

11 hours ago

ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…

11 hours ago

കള്ളപ്പണം വെളുപ്പില്‍ കേസില്‍ കെ.പി.ജോർജിനെ അറസ്റ്റ് ചെയ്തു; 20,0000 ഡോളര്‍ ബോണ്ടില്‍ വിട്ടയച്ചു

ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…

12 hours ago