പാലാ. വീണ് കഴുത്തിൽ ഒടിവ് സംഭവിച്ച 70 വയസുള്ള വയോധികയായ കന്യാസ്ത്രീയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. നേര്യമംഗലം സ്വദേശിയായ കന്യാസ്ത്രീക്കാണ് കുളിമുറിയിൽ തെന്നി വീണു കഴുത്തിനും തലയിലും ഗുരുതര പരുക്കേറ്റിരുന്നത്.
വീഴ്ചയിൽ കഴുത്തിലെ രണ്ടാമത്തെ കശേരുവിന്റെ ഭാഗമായ ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ച് ഗുരുതര നിലയിലായിരുന്നു. കഴുത്ത് നേരെ നിൽക്കാത്ത വിധത്തിലായിരുന്നു പരുക്ക്. ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ചാൽ തൊട്ടുപുറകിലുള്ള സുഷുന്മനാഡിക്കും, തലച്ചോറിന്റെ താഴെ ഭാഗമായ മെഡുല്ല ഒംബ്ലാംഗേറ്റയ്ക്കും ഗുരുതര ക്ഷതം സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ച ശേഷം കന്യാസ്ത്രീയെ ആന്റീരീയർ ട്രാൻസ്ഓഡണ്ടോയ്ഡ് സ്ക്രൂ ഘടിപ്പിച്ച് കഴുത്ത് നേരെയാക്കുന്ന അപൂർവ്വ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
കഴുത്തിനു മുന്നിലൂടെ ചെയ്യുന്ന ഈ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഒടിഞ്ഞിരുന്ന ഓഡണ്ടോയ്ഡിനെ കൂട്ടിയോജിപ്പിക്കാൻ സാധിച്ചു. ഈ ആധുനിക ശസ്ത്രക്രിയ രീതിയിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ ഗ്രാഫ്റ്റ് ആവശ്യമില്ലാതെ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.
മാർ സ്ലീവാ മെഡിസിറ്റി ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സരീഷ് കുമാർ എം.കെ യുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.അഭിജിത്ത് കുമാറും ശസ്ത്രക്രിയയിൽ പങ്കെടുത്തു. കുറഞ്ഞ ആശുപത്രിവാസം മാത്രം ആവശ്യമുള്ള ഈ ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ച കന്യാസ്ത്രീ ആശുപത്രിയിൽ നിന്നു മടങ്ങി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCI
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…