ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ ബുൾഡോസർ നടപടി തുടങ്ങി. ആദ്യ പടിയായി പുൽവാമയിലെ ഒരു ഭീകരന്റെ വീട് അധികൃതർ തകർത്തു. ആഷിഖ് നെൻഗ്രൂവിന്റെ വീടാണ് തകര്‍ത്തത്.
പുൽവാമ ജില്ലയിലെ രാജ്‌പോരയിലെ സർക്കാർ ഭൂമി കയ്യേറിയാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരൻ ആഷിഖ് നെൻഗ്രൂവിന്റെ വീട് നിർമ്മിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂകോളനി പരിസരത്തെ ഇരുനില വീട് പൊളിക്കുന്നതിന് ബുൾഡോസർ ജീവനക്കാരെയും അധികൃതരെയും പൊലീസും അനുഗമിച്ചു.
നെൻഗ്രൂ 2019ൽ പാകിസ്ഥാനിലേക്ക് താമസം മാറി. നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇയാളാണെന്ന് സംശയമുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് നെൻഗ്രൂവിന്റെ സഹോദരനും പാചകക്കാരനുമായ മൻസൂർ അഹമ്മദ് കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുതയെ തുടർന്നാണ് മൻസൂർ കൊല്ലപ്പെട്ടതെന്നും വെടിയുണ്ടകൾ പതിച്ച നിലയില്‍ ഷോപിയാനിലെ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
അയർലണ്ടിലെ ആശുപത്രികളിൽ രോഗികൾക്കും സന്ദർശകർക്കും ഈടാക്കുന്ന പാർക്കിങ് ഫീസ് പ്രതിദിനം പരമാവധി €10 ആയി പരിമിതപ്പെടുത്താൻ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിനോട്…
ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (HENOK) ആലപ്പുഴയിൽ ആരംഭിച്ചു. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം…
ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന…
അയർലണ്ടിലെ കോർക്കിൽ ഭവനവില വർധനയ്ക്കിടെ കുറഞ്ഞ വാടകയിൽ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി 70 Cost Rental അപ്പാർട്ട്‌മെന്റുകൾ പ്രാദേശിക…
അയർലൻഡിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമായ റെവല്യൂട്ടിന്റെ (Revolut) വിവിധ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. 2026 ഒക്ടോബർ…
ആശങ്കയായി ചരക്കുനീക്കച്ചെലവും ഇന്ത്യയിലെ വിലക്കയറ്റവും അയർലൻഡിലെ ഇന്ത്യൻ ഗ്രോസറി കടകളിൽ വിൽക്കുന്ന അരി, പലവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണകൾ, പയർവർഗങ്ങൾ തുടങ്ങി ഇന്ത്യയിൽനിന്ന്…